‘പിണക്കം മാറി’; സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും; വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും

Spread the love

തിരുവനന്തപുരം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുധീര്‍ കരമനയ്ക്ക് വേണ്ടി ആന്റണി രാജു ഇന്ന് പ്രചാരണത്തിനിറങ്ങും. വൈകിട്ട് നടക്കുന്ന വഞ്ചിയൂര്‍ മേഖലാ കണ്‍വെന്‍ഷനിലാണ് ആന്റണി രാജു പങ്കെടുക്കുക.

video
play-sharp-fill

നേരത്തെയുള്ള പരിപാടികളില്‍ ആന്റണി രാജു വിട്ടുനിന്നത് ചര്‍ച്ചയായിരുന്നു.തൊണ്ടിമുതല്‍ തിരിമറി കേസിനെതുടര്‍ന്ന് സ്ഥാനഭ്രഷ്ടനായ ആന്റണി രാജു ഇതുവരെയും ഇടതുമുന്നണിക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നില്ല.

മുന്‍മന്ത്രിയായ ആന്റണി രാജുവിന്റെ പാര്‍ട്ടിയായ ജനാധിപത്യ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ഭാഗമാണെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സജീവമായിരുന്നില്ല. തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന്റെ അപ്പീല്‍ ഹൈക്കോടതി തള്ളിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, തിരുവനന്തപുരം സെന്‍ട്രലില്‍ ഇടതുസ്വതന്ത്രന്‍ സുധീര്‍ കരമനയെ വിജയിപ്പിക്കണമെന്നുള്ള ആന്റണി രാജുവിന്റെ വീഡിയോ പുറത്തുവന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്നതിനെക്കുറിച്ചൊന്നും വീഡിയോയില്‍ പരാമര്‍ശമുണ്ടായിരുന്നില്ല.