
തിരുവനന്തപുരം: ലഹരിക്കേസില്‍ വിദേശിയായ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതല്‍ അട്ടിമറിച്ച കേസില്‍ കോടതി മൂന്ന് വർഷം തടവിന് ശിക്ഷിച്ചതിനെത്തുടർന്ന് ആന്റണി രാജു എം.എല്‍.എ ഇന്ന് രാജിവച്ചേക്കും.
നിയമസഭാ സെക്രട്ടറി അയോഗ്യതാ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് സ്വയം ഒഴിയാനാണ് നീക്കം. മൂന്ന് വർഷത്തെ തടവ് ശിക്ഷ വിധിച്ചതോടെ ജനപ്രാതിനിത്യ നിയമപ്രകാരം അദ്ദേഹം എം.എല്‍.എ സ്ഥാനത്ത് തുടരാൻ അർഹനല്ല. സർക്കാരിനും ആന്റണി രാജുവിനും ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അയോഗ്യനാക്കപ്പെടും മുൻപുള്ള ഈ നീക്കം.
ഇന്ന് രാവിലെ തന്നെ അദ്ദേഹം സ്പീക്കറെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കാനാണ് സാദ്ധ്യത. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കില്‍ ഇമെയില്‍ വഴി രാജിക്കത്ത് കൈമാറും. കോടതി ഉത്തരവ് പരിശോധിച്ച് നിയമസഭാ സെക്രട്ടറി ഔദ്യോഗികമായി അയോഗ്യനാക്കുന്നതോടെയാണ് അംഗത്വം റദ്ദാകുക. ഇത് ഒഴിവാക്കാനാണ് സ്വയം രാജി വയ്ക്കാൻ തീരുമാനിച്ചത്. ഇന്ന് രാവിലെ തന്നെ അദ്ദേഹം സ്പീക്കറെ നേരില്‍ കണ്ട് രാജിക്കത്ത് നല്‍കാനാണ് സാദ്ധ്യത. നേരിട്ട് കാണാൻ സാധിച്ചില്ലെങ്കില്‍ ഇമെയില്‍ വഴി രാജിക്കത്ത് കൈമാറും.

Whatsapp Group 1 | Whatsapp Group 2 |Telegram Group



