
കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ ലഭിച്ച മൂന്ന് വർഷം തടവും 10,000 രൂപ പിഴയും മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. തിരുവനന്തപുരം സെഷൻസ് കോടതി അപ്പീൽ തള്ളിയതിനെ തുടർന്നാണ് നടപടി.
കോടതി വിധി മരവിപ്പിക്കപ്പെട്ടാൽ എംഎൽഎ സ്ഥാനം തിരിച്ചുകിട്ടാനും തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അയോഗ്യത ഒഴിവാക്കാനും സാധിക്കുമെന്നതാണ് ലക്ഷ്യം.
1990 ഏപ്രിൽ 4ന് തിരുവനന്തപുരം വിമാനത്താവളത്തിൽ 61 ഗ്രാം ഹാഷിഷുമായി പിടിയിലായ ഓസ്ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ സർവലിയെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നതാണ് കേസ്. അന്ന് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവും കോടതിയിലെ ക്ലർക്കായിരുന്ന കെ.എസ്. ജോസും ചേർന്നാണ് കൃത്രിമം നടത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേസിൽ ജനുവരി 3ന് കോടതി മൂന്ന് വർഷം തടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. പ്രതികളുടെ നടപടി നീതിയുടെ ഗതിയെ ബോധപൂർവം തടസ്സപ്പെടുത്താനുള്ള ശ്രമമാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു



