തൊണ്ടിമുതൽ തിരിമറി കേസ്: പ്രോസിക്യൂഷനോട് കടുത്ത ചോദ്യങ്ങളുമായി ഹൈക്കോടതി; ആന്റണി രാജുവിന്റെ അപ്പീലിൽ ഉത്തരവ് മറ്റന്നാൾ

Spread the love

കൊച്ചി: തൊണ്ടിമുതൽ തിരിമറി കേസിൽ മുൻമന്ത്രി ആൻ്റണി രാജുവിന്റെ അപ്പീൽ പരിഗണിക്കുന്നതിനിടെ പ്രോസിക്യൂഷനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. കേസിലെ തൊണ്ടിമുതലിൽ മാറ്റം വരുത്തിയത് ആരാണെന്ന് വ്യക്തത വരുത്തണമെന്ന് കോടതി ആവശ്യപ്പെട്ടു. ലഹരിമരുന്ന് ഒളിപ്പിച്ചിരുന്ന അടിവസ്ത്രം തിരിച്ചുനൽകാൻ മജിസ്ട്രേറ്റ് നിർദേശം നൽകിയിരുന്നോയെന്നും കോടതി ചോദിച്ചു.

video
play-sharp-fill

ജൂനിയർ അഭിഭാഷകനായിരുന്ന ആൻ്റണി രാജു തൊണ്ടിമുതൽ വാങ്ങി നൽകിയത് കക്ഷിക്കുവേണ്ടിയല്ലേയെന്നും, അഭിഭാഷകൻ കക്ഷിക്കായി ജോലി ചെയ്തതിലുപരി എന്താണ് കുറ്റകൃത്യമെന്നും ഹൈക്കോടതി ചോദിച്ചു. തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയത് ആൻ്റണി രാജുവാണെന്ന് തെളിയിക്കാൻ എന്താണ് തെളിവെന്ന കാര്യത്തിലും കോടതി പ്രോസിക്യൂഷനോട് വിശദീകരണം തേടി. ഇതിന് മറുപടി നൽകാൻ പ്രോസിക്യൂഷൻ സാവകാശം തേടിയതോടെ കേസിൽ ഉത്തരവ് പറയുന്നത് ഹൈക്കോടതി മറ്റന്നാളേക്ക് മാറ്റി.

തൊണ്ടിമുതൽ നശിപ്പിച്ചെന്ന കേസിൽ ലഭിച്ച ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ആൻ്റണി രാജു ഹൈക്കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സെഷൻസ് കോടതി ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം തള്ളിയതിനെതിരെയാണ് അപ്പീൽ. നിലവിൽ ആൻ്റണി രാജുവിനെ അയോഗ്യനാക്കിയ നടപടിയിൽ മാറ്റമില്ല. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വീണ്ടും മത്സരിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്നാണ് വിലയിരുത്തൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group