‘തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്‍ക്കില്ല’; ആൻ്റണി രാജുവിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

‘തൊണ്ടിമുതല്‍ കേസില്‍ പുനരന്വേഷണം നടത്താമെന്ന ഉത്തരവ് നിലനില്‍ക്കില്ല’; ആൻ്റണി രാജുവിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

സ്വന്തം ലേഖിക

ഡൽഹി: തൊണ്ടിമുതല്‍ കേസില്‍ മന്ത്രി ആന്റണി രാജുവിനെതിരായി പുനരന്വേഷണം നടത്താനുള്ള ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും.

ഹര്‍ജികളില്‍ വിശദമായ പരിശോധന ആവശ്യമെന്ന് കോടതി കഴിഞ്ഞ വാദത്തില്‍ വ്യക്തമാക്കിയിരുന്നു. കേസിൻ്റെ എല്ലാവശവും പരിശോധിക്കുമെന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹര്‍ജിയില്‍ നോട്ടിസ് അയയ്ക്കണോ എന്നത് വിശദമായി പരിശോധിച്ച ശേഷം മാത്രമാകും കോടതി തീരുമാനിക്കുക. 33 വര്‍ഷത്തിനു ശേഷം പുനരന്വേഷണം നടത്തുന്നതിനെ കേസിലെ ഹര്‍ജിക്കാരാനായ മന്ത്രി ആന്റണി രാജു എതിര്‍ത്തിരുന്നു.

അതേസമയം, പൊലീസ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സ്വകാര്യ വ്യക്തി നല്‍കിയ ഹര്‍ജിയും കോടതിക്ക് മുന്നിലുണ്ട്. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലില്‍ കൃത്രിമത്വം നടന്നാല്‍ കേസെടുക്കാൻ പൊലീസിന് അധികാരമില്ലെന്ന വാദം അംഗീകരിച്ചാണ് എഫ്‌ഐആര്‍ കോടതി റദ്ദാക്കിയത്.

സാങ്കേതിക കാരണങ്ങളാലാണ് കേസ് റദ്ദാക്കുന്നതെന്നും നടപടിക്രമങ്ങള്‍ പാലിച്ച്‌ മുന്നോട്ടു പോകുന്നതില്‍ ഉത്തരവ് തടസമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് മന്ത്രി ആന്റണി രാജു സുപ്രീം കോടതിയെ സമീപിച്ചത്.