ആൻ്റണി രാജുവിനെ കൈവിട്ട് സര്‍ക്കാര്‍..! തൊണ്ടിമുതല്‍ തിരിമറിയില്‍ ഹൈക്കോടതിയുടെ നിര്‍ണായക ഇടപെടല്‍; കൂടുതല്‍ കടുത്ത വകുപ്പുകള്‍ കൂട്ടിച്ചേർക്കാൻ അനുമതി

Spread the love

കൊച്ചി: ലഹരിക്കടത്ത് പ്രതിയായ വിദേശിയെ രക്ഷിക്കാൻ തൊണ്ടിമുതലായ അടിവസ്ത്രം വെട്ടിതയ്ച്ചു ചെറുതാക്കിയെന്ന കേസില്‍ കൂടുതല്‍ കടുത്ത വകുപ്പുകള്‍ കൂട്ടിച്ചേർക്കാൻ അനുമതി നല്‍കി ഹൈക്കോടതി.

video
play-sharp-fill

സർക്കാർ നിലപാട് കൂടി പരിഗണിച്ചാണ് സുപ്രധാന ഇടപെടല്‍. മാധ്യമ പ്രവർത്തകൻ അനില്‍ ഇമ്മാനുവല്‍ നല്‍കിയ ഹർജിയെ സർക്കാർ പക്ഷം സമ്പുർണമായി പിന്തുണക്കുകയായിരുന്നു.

നേരത്തെ വിചാരണാ കോടതി തള്ളിയ ആവശ്യമാണ് ഹൈക്കോടതി അംഗീകരിച്ചത്. അഡ്വ അജിത് ജി അഞ്ചർലേക്കർ ആണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1989ല്‍ തിരുവനന്തപുരം വിമാനത്താവളം വഴി ലഹരിമരുന്ന് കടത്താൻ ശ്രമിച്ച വിദേശ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതല്‍ വെട്ടിത്തയ്ച്ചു ചെറുതാക്കിയെന്ന കേസില്‍ മുൻ മന്ത്രി ആൻ്റണി രാജു അടക്കം രണ്ടുപ്രതികളുടെ വിചാരണ നെടുമങ്ങാട് കോടതിയില്‍ കഴിഞ്ഞയാഴ്ച പൂർത്തിയായിരുന്നു. ഈ ഘട്ടത്തിലാണ് പുതിയ കുറ്റങ്ങള്‍ കൂടി കേസിലേക്ക് വരുന്നത്.

ആൻ്റണി രാജുവിൻ്റെ കൂട്ടുപ്രതിയായ കെ എസ് ജോസ് കോടതി ജീവനക്കാരൻ ആയിരുന്നതിനാല്‍, സർക്കാർ ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വഞ്ചനക്കുള്ള ഐപിസി 409 കൂടി കേസില്‍ ചുമത്തണം എന്നായിരുന്നു ഹർജി. ഇതാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.