
ശരിക്കും പൊലീസില്‍ എടുത്തോ? ആന്റണി പെരുമ്പാവൂരിനോട് കുസൃതി ചോദ്യവുമായി മോഹന്‍ലാല്‍
സ്വന്തം ലേഖകൻ
മോഹന്‍ലാലിനൊപ്പം മുപ്പതിലേറെ സിനിമകളില്‍ ചെറുറോളുകളിലെത്തിയിരുന്നു ആന്റണി പെരുമ്പാവൂര്‍.പൃഥ്വിരാജ് സുകുമാരന്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ബ്രോ ഡാഡി’യില്‍ എസ്.ഐ ആന്റണി എന്ന കഥാപാത്രമായാണ് ആന്റണി പെരുമ്പാവൂര്‍ എത്തുന്നത്.
ദൃശ്യം രണ്ട് പതിപ്പുകളിലും പൊലീസ് റോളിലായിരുന്നു ആന്റണി പെരുമ്പാവൂര്‍. ശരിക്കും പൊലീസില്‍ എടുത്തോയെന്ന കാപ്ഷനോടൊപ്പമാണ് മോഹന്‍ലാല്‍ ആന്റണിയുടെ പോസ്റ്റര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്.
ബ്രോ ഡാഡി എന്ന ചിത്രം ചെയ്യാനുള്ള കാരണം അടുത്തിടെ മോഹന്‍ലാല്‍ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോ എന്ന് കേള്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് വരുന്നത് ലൂസിഫര്‍ എന്ന സിനിമയാണ്. അത് തീര്‍ച്ചയായും പ്രേക്ഷകരെ ബ്രോ ഡാഡി കാണാന്‍ പ്രേരിപ്പിക്കും. അതുന്നെയാണ് സിനിമ ചെയ്യാനുണ്ടായ പ്രധാന കാരണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരസ്യകലയിലൂടെ ശ്രദ്ധേയരായ ഓള്‍ഡ്‌മൊങ്ക്‌സ് ഡിസൈനിലെ എന്‍.ശ്രീജിത്തും,ബിബിന്‍ മാളിയേക്കലുമാണ് സിനിമയുടെ തിരക്കഥ ഒരുക്കുന്നത്. സാധാരണയായി കഥ കേൾക്കുമ്പോൾ നോ പറയാനുള്ള ഒരു സ്പേസ് അഭിനേതാക്കൾ ഇടാറുണ്ട്.
എന്നാൽ ബ്രോ ഡാഡിയുടെ കഥ ഇഷ്ടപെട്ടത് കൊണ്ടാണ് പൃഥിരാജ് സംവിധാനം ചെയ്യുവാൻ താത്പര്യപ്പെട്ടതെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ ശ്രീജിത്ത്. എന്‍. പറയുന്നു.