സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എംപി; തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തില്‍ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോള്‍ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്നും ആന്റോ ആൻറണി എംപി പറഞ്ഞു.

Spread the love

പത്തനംതിട്ട: സിപിഎം നേതാവ് കെപി ഉദയഭാനുവിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആന്റോ ആൻറണി എംപി. തന്ത്രിയുടെ പണം എൻഎം രാജുവിന്റെ ധനകാര്യ സ്ഥാപനത്തില്‍ ഉണ്ടെന്നും സ്ഥാപനം പൊളിഞ്ഞപ്പോള്‍ താൻ പിൻവലിച്ചു എന്നും ഉദയഭാനു പറഞ്ഞത് പച്ചക്കള്ളമാണെന്ന് തെളിഞ്ഞുവെന്നും ആന്റോ ആൻറണി എംപി പറഞ്ഞു..

video
play-sharp-fill

ആദ്യ ആരോപണം പൊളിഞ്ഞപ്പോള്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ ജയിലില്‍ കിടന്ന രാജുവിന്റെ പുതിയ ആരോപണവും ഏറ്റെടുത്ത് വരികയാണ്. രാജു എല്‍ഡിഎഫ് ഘടകകക്ഷിയില്‍ പെട്ട ആളാണ്. രണ്ട് കോടി വാങ്ങിയെന്നു രാജു പറഞ്ഞത് വ്യാജ ആരോപണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.

കെപി ഉദയഭാനുവോ എൻഎം രാജുവോ താൻ രണ്ടുകോടി വാങ്ങിയതിന്റെ രേഖ പുറത്തുവിടണമെന്നും ആൻ്റോ ആൻ്റണി എംപി ആവശ്യപ്പെട്ടു. ഒരുപാട് സത്യങ്ങള്‍ പുറത്തു വരാനുണ്ടെന്ന് മന്ത്രി വീണാ ജോർജിനും ആൻ്റോ ആൻ്റണി മുന്നറിയിപ്പ് നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീണ ജോർജ് കാത്തിരിക്കണമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.12 വർഷം മുൻപ് സോണിയ ഗാന്ധിയെ കാണാൻ പോറ്റിക്ക് അവസരം ഒരുക്കിയത് താൻ അല്ല. കർണാടകയില്‍ നിന്നുള്ള നേതാക്കളാണ്. എസ്‌ഐടി അത് കണ്ടെത്തിയിട്ടുണ്ട്. സ്വർണക്കൊള്ളയില്‍ സിപിഎമ്മിന് പങ്കുണ്ടെന്നും കുറ്റപത്രം വരുമ്പോള്‍ മനസ്സിലാകുമെന്നും ആൻ്റോ ആൻ്റണി പറഞ്ഞു.