video
play-sharp-fill
ജലദോഷപ്പനി വന്നാല്‍ ഉടനെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരാണോ നിങ്ങള്‍.? പടര്‍ന്നുപിടിക്കുന്നത് H3N2; അനാവശ്യമായി  ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഐഎംഎ

ജലദോഷപ്പനി വന്നാല്‍ ഉടനെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരാണോ നിങ്ങള്‍.? പടര്‍ന്നുപിടിക്കുന്നത് H3N2; അനാവശ്യമായി ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഐഎംഎ

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: ചെറുതായി ഒരു ജലദോഷപ്പനി വന്നാല്‍പ്പോലും ഉടനെ ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നവരാണ് നമ്മള്‍.

ജലദോഷത്തിനും ചുമക്കുമൊപ്പം രോഗികള്‍ക്ക് ഓക്കാനം, ഛര്‍ദി, പനി, ശരീര വേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകുമ്പോള്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാണ്. എന്നാല്‍ കാലാവസ്ഥയ്ക്ക് അനുസൃതമായി ഉണ്ടാകുന്ന ജലദോഷത്തിനും ചുമക്കും ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങളായി വിട്ടുമാറാത്ത ചുമയും പനിയും രാജ്യത്ത് പലയിടത്തും ആളുകളെ ബാധിക്കുന്നുണ്ട്. ഇന്‍ഫ്ളുവന്‍സ എ വൈറസിന്റെ ഉപവിഭാഗമായ എച്ച്‌3എന്‍2 ആണ് ഇതിന് കാരണമായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) പറയുന്നത്.

എന്നാല്‍ ചുമ, ജലദോഷം, ഛര്‍ദ്ദി എന്നിവ കൂടുമ്പോള്‍ യാതൊരു വേര്‍തിരിവും നോക്കാതെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) നിര്‍ദേശിച്ചു.

മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുന്ന പനിയും മൂന്നാഴ്ച നീണ്ട് നില്‍ക്കുന്ന ചുമയുമുണ്ടെങ്കില്‍ ഇത് സാധാരണയായി H3N2 ഇന്‍ഫ്ലുവെന്‍സ A വൈറസാകുമെന്ന് നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പറയുന്നു. ഇത്തരം ജലദോഷ ചുമകള്‍ക്ക് രോഗലക്ഷണത്തിന് മാത്രം മരുന്ന് നല്‍കിയാല്‍ മതിയെന്നാണ് ഐ.എം.എ നിര്‍ദേശിക്കുന്നത്.

ആന്റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കുന്നതിന് മുൻപ് രോഗം ബാക്ടീരിയ അണുബാധ മൂലം ഉണ്ടായതാണോ അല്ലയോ എന്ന് കണ്ടെത്തിയിരിക്കണം.