ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം..? ആന്റിബയോട്ടിക്ക് നൽകുന്നത് അടിയന്തര സാഹചര്യങ്ങളിൽ മാത്രമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ആന്റിബയോട്ടിക്ക് നൽകുന്നത് (എംപിരിക് ആന്റിബയോട്ടിക് തെറപ്പി) അടിയന്തര സാഹചര്യങ്ങളിൽ മാത്രമാക്കണമെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ).

ഐസിയു രോഗികൾക്കു നൽകുന്ന ആന്റിബയോട്ടിക്കായ കാർബപെനം വലിയൊരു വിഭാഗത്തിനു നിലവിൽ പ്രയോജനം ചെയ്യുന്നില്ലെന്ന് ഐസിഎംആർ പഠനത്തിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിർദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അനിയന്ത്രിതമായി നൽകുമ്പോൾ ബാക്ടീരിയകൾ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നതാണു കാരണം. ഓരോ സാഹചര്യങ്ങളിലും ആന്റിബയോട്ടിക് ഉപയോഗം എങ്ങനെ, എത്ര ഡോസ്, എത്ര ദിവസം തുടങ്ങിയ വിവരങ്ങളാണു മാർഗരേഖയിലുള്ളത്. പൂർണരൂപം വായിക്കാൻ: bit.ly/icmrantibio

ചെറിയ പനി, വൈറൽ ബാധ മൂലമുള്ള ശ്വാസകോശ പ്രശ്നങ്ങൾ, അണുബാധ മൂലമല്ലാത്ത ശ്വാസകോശ രോഗങ്ങളിൽ, തൊലിപ്പുറത്തെ ചെറിയ അണുബാധ, മൂത്രം പോകാൻ ട്യൂബിട്ടിരിക്കുന്നവരിലെ നേരിയ അണുബാധ തുടങ്ങിയവയ്ക്ക് ആന്റിബയോട്ടിക്ക് വേണ്ട.

പ്രതിരോധശേഷി കുറഞ്ഞവരും ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്നവരുമായ രോഗികൾക്ക്, ഗുരുതര അണുബാധ, ന്യുമോണിയ തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ നേരിട്ട് ആന്റിബയോട്ടിക്ക് നൽകാം. അപ്പോഴും സ്രവ പരിശോധനയ്ക്കും മറ്റും നടപടി സ്വീകരിക്കണം.