ആറാട്ടുപുഴയിൽ വീടുകളില്‍ ഒരുക്കിയ പുല്‍ക്കൂടുകളിലെ രൂപങ്ങള്‍ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി

Spread the love

ആറാട്ടുപുഴ : ആലപ്പുഴ ആറാട്ടുപുഴയിൽ വീടുകളില്‍ ഒരുക്കിയ പുല്‍ക്കൂടുകളിലെ രൂപങ്ങള്‍ സാമൂഹിക വിരുദ്ധർ നശിപ്പിച്ചതായി പരാതി. ചിങ്ങോലി വെമ്ബുഴ ക്രിസ്ത്യൻ ദേവാലയതിന് സമീപത്തെ വീടുകളിലെ പുല്‍ക്കൂട്ടിലുണ്ടായിരുന്ന രൂപങ്ങളാണ് നശിപ്പിച്ചത്.

തിങ്കളാഴ്ച അർധ രാത്രിക്ക് ശേഷമായിരുന്നു സംഭവം. വചനം വീട്ടില്‍ സന്തോഷ്, തുണ്ടില്‍ വിനോദ്, കളവേലില്‍ ജോണ്‍സണ്‍ എന്നിവരുടെ വീടുകളിലെ പുല്‍ക്കൂടുകളിലെ രൂപങ്ങളാണ് നശിപ്പിക്കപ്പെട്ടത്. പിന്നീട് ചില രൂപങ്ങള്‍ പൊട്ടിയ നിലയില്‍ റോഡരികില്‍ കണ്ടെത്തി.

കായംകുളം ഡി.വൈ.എസ്.പി എൻ. ബാബുക്കുട്ടന്റെ നിർദേശപ്രകാരം കരിയിലകുളങ്ങര, തൃക്കുന്നപ്പുഴ സ്റ്റേഷനുകളിലെ പൊലീസുകാർ സ്ഥലത്ത് എത്തി തെളിവെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group