video
play-sharp-fill
പ്രണയം തടയാനുള്ള സംഘം രൂപീകരിക്കുമെന്ന് യോഗി ആദിത്യനാഥ്; സ്ത്രീ സുരക്ഷയ്‌ക്കെന്ന പേരില്‍ രൂപീകരിച്ച യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ ബംഗാളിലും നടപ്പിലാക്കാമെന്ന് വാഗ്ദാനം

പ്രണയം തടയാനുള്ള സംഘം രൂപീകരിക്കുമെന്ന് യോഗി ആദിത്യനാഥ്; സ്ത്രീ സുരക്ഷയ്‌ക്കെന്ന പേരില്‍ രൂപീകരിച്ച യു.പിയിലെ ആന്റി റോമിയോ സ്‌ക്വാഡുകള്‍ ബംഗാളിലും നടപ്പിലാക്കാമെന്ന് വാഗ്ദാനം

സ്വന്തം ലേഖകന്‍

കോല്‍കത്ത: ബംഗാളില്‍ അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ആന്റി റോമിയോ സ്‌ക്വാഡ് രൂപീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗി അധികാരമേറ്റെടുത്ത ശേഷം സ്ത്രീ സുരക്ഷക്ക് എന്ന പേരില്‍ 2017ല്‍ ഉത്തര്‍പ്രദേശില്‍ രൂപീകരിച്ചതായിരുന്നു ആന്റി റോമിയോ സ്‌ക്വാഡ്. സ്ത്രീ സുരക്ഷയ്‌ക്കെന്നാണ് പേരെങ്കിലും മോറല്‍ പോലീസിംഗിനുള്ള മൗനാനുവാദം നല്‍കുന്നവയാണ് ആന്റി റോമിയോ സ്‌ക്വാഡുകള്‍.

ബംഗാളില്‍ സ്ത്രീകള്‍ സുരക്ഷിതരല്ല. അധികാരത്തില്‍ വന്നാല്‍ യുപി മാതൃകയില്‍ ബംഗാളിലും ആന്റി റോമിയോ സ്‌ക്വാഡ് കൊണ്ടുവരും. പെണ്‍കുട്ടികളെ ശല്യം ചെയ്യുന്നവരെ കൈകാര്യം ചെയ്യും. യോഗി പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീകളും ദലിതരും ഏറ്റവും കൂടുതല്‍ ആക്രമണത്തിന് ഇരയാകുന്നതും കൊല്ലപ്പെടുന്നതും യുപിയില്‍ ആണെന്ന് തൃണമൂല്‍ നേതാക്കള്‍ കുറ്റപ്പെടുത്തിയതിന് പിന്നാലെയാണ് യോഗിയുടെ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള വാഗ്ദാനം.

സിഎഎ, ഗോവധം, ലൗ ജിഹാദ് തുടങ്ങി വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ് യോഗിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം. ബംഗാളിലെ അടുത്ത ഘട്ട തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു ആദിത്യനാഥ്.