
കോട്ടയം: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേതൃത്വം നൽകുന്ന ‘വോക്ക് എഗെയ്ൻസ്റ്റ് ഡ്രഗ്സ്’ വോക്കത്തൺ 16നു രാവിലെ 6.30നു കലക്ടറേറ്റിനു മുന്നിൽ നിന്നാരംഭിച്ചു ഗാന്ധി സ്ക്വയറിലെത്തും. തുടർന്നു ലഹരിവിരുദ്ധ സന്ദേശവും പ്രതിജ്ഞയും നടക്കും.
ലഹരിവിരുദ്ധ വോക്കത്തണിൽ വിദ്യാർഥികളും യുവാക്കളും സാംസ്കാരിക നായകരും ആത്മീയ നേതാക്കളും പങ്കെടുക്കുമെന്നും ഫ്രാൻസിസ് ജോർജ് എംപി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, ചാണ്ടി ഉമ്മൻ എംഎൽഎ, ജനറൽ കൺവീനർ നാട്ടകം സുരേഷ്, ഫിലിപ് ജോസഫ് എന്നിവർ അറിയിച്ചു.
കോഴിക്കോട്ടു നിന്നാണു വോക്കത്തൺ ആരംഭിച്ചത്. 21ന് ഇടുക്കിയിൽ പ്രവേശിക്കുന്ന വോക്കത്തൺ 30ന് എറണാകുളത്തു സമാപിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group