‘ഹെൽത്തി ചോയ്സസ്’; കോട്ടയം ജില്ലാ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ബോധവൽക്കരണ സെമിനാർ നടത്തി

Spread the love

കോട്ടയം: ലഹരിക്കെതിരെ ‘ഹെൽത്തി ചോയ്സസ്’ എന്ന സന്ദേശവുമായി
എക്സൈസ് വിമുക്തി മിഷൻ.

എംഡി സെമിനാരി ഹൈ സ്കൂളിൽ ജില്ലാ എക്സൈസ് വിമുക്തി മിഷന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ‘ഹെൽത്തി ചോയ്സസ്’ എന്ന സന്ദേശം ഉൾപ്പെടുത്തി ബോധവൽക്കരണ സെമിനാർ നടത്തി.

പുതു തലമുറയിൽ പെട്ട
വിദ്യാർത്ഥികളും, യുവാക്കളും ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ ജീവിതത്തിൽ നടത്തണമെന്നതിന്റെ പ്രചരണമായിരുന്നു പരിപാടിയുടെ ലക്ഷ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻസിസി, എസ് പി സി, ജൂനിയർ റെഡ് ക്രോസ്, വിമുക്തി ക്ലബ്ബ് എന്നിവയുമായി സഹകരിച്ച് ബോധവൽക്കരണ ക്ലാസ് നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ ധനേഷ് പി ജോൺ അധ്യക്ഷത വഹിച്ചു സംസാരിച്ചു.

വിമുക്തി ജില്ലാ കോർഡിനേറ്റർ അനീഷ കെ.എസ് ആശംസ അറിയിച്ചു . വിമുക്തി മെൻ്റർ ബെന്നി സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.

സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 600 ഓളം പേർ പങ്കെടുത്തു.