
കോട്ടയം:അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല പരിപാടികളുടെ ഉദ്ഘാടനം കോട്ടയം ബസേലിയസ് കോളേജിൽ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. കോട്ടയം ബസേലിയസ് കോളേജ് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ ഫ്ലാഷ് മോബോടു കൂടി ജില്ലാതല പരിപാടികൾ തുടക്കമായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ജോസ് പുത്തൻകാലായിൽ അദ്ധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ ജയമോൾ ജോസഫ്, എൽ.ഐ .സി കോട്ടയം സീനിയർ ഡിവിഷണൽ മാനേജർ .എ.ഷിയാസ്, ജില്ലാ വനിതാ ശിശുവികസന ഓഫീസർ റ്റിജു റെയിച്ചൽ തോമസ് , വിമുക്തി ജില്ലാ കോർഡിനേറ്റർ അനീഷ കെ.എസ് എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്ന് സംസാരിച്ചു. കോട്ടയം ഡെപ്യൂട്ടി എസൈസ് കമ്മീഷണർ അജയ് കെ. ആർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു.ബസേലിയസ് കോളേജ് പ്രിൻസിപ്പൽ പ്രൊ. ഡോ. ബിജു തോമസ് സ്വാഗതവും കോട്ടയം വിമുക്തി ജില്ലാ മാനേജർ സഞ്ജീവ് കുമാർ.എസ് നന്ദിയും പറഞ്ഞു.
ജില്ലാതല ഉദ്ഘാടന പരിപാടിക്ക് ശേഷം പാലാ വിമുക്തി ഡീ അഡിക്ഷൻ സെൻററിലെ സൈക്യാട്രിക് സോഷ്യൽ വർക്കർ ആശാ മരിയ പോൾ ബോധവൽക്കരണ ക്ലാസ് എടുത്തു.എൻ.സി.സി ബസേലിയസ് കോളേജിലെ അദ്ധ്യാപകരും കേഡറ്റുകളും എൻ.എസ്.എസ്
വോളണ്ടിയർമാരും വിദ്യാർത്ഥിനി-വിദ്യാർത്ഥികളും ഉൾപ്പെടെ 700 പേർ പങ്കെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി ലഹരി വിരുദ്ധ ക്വിസ് മത്സരം സംഘടിപ്പിച്ചു. ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കടുത്തുരുത്തി മേഴ്സി നേഴ്സിംഗ് കോളേജിലെ അക്സാ സൂസൻ ജേക്കബ്ബ്, നേഹാ ബിജു എന്നിവരും രണ്ടാം സ്ഥാനം പാമ്പാടി കെ.ജി കോളേജിലെ ഹരിത എച്ച്, ഹരിപ്രിയ എച്ച് എന്നിവരും മൂന്നാം സ്ഥാനം പാലാ സെൻറ് തോമസ് കോളേജിലെ മാസ്റ്റർ. സെബിൻ സണ്ണി, മാസ്റ്റർ. അലൻ ഷാജി എന്നിവരും നേടി. വിജയികൾക്ക് സമ്മാനവും പങ്കെടുത്ത എല്ലാ ടീമംഗങ്ങൾക്കും പ്രോത്സാഹനസമ്മാനവും നൽകി.