video
play-sharp-fill

രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ ; പിടിയിലായത് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ

രണ്ട് കിലോ കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ ; പിടിയിലായത് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിൽ

Spread the love

സ്വന്തം ലേഖകൻ

കൊടുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുതുനഗരം പൊലീസും, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വോഡും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിലായി. പോളിടെക്കിന് സമീപം ഇരട്ടിയാൽ നിയാസ് (23) പട്ടാണിതെരുവ് നൂറണി ഫയാസ് (20) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

പഴനി ഭാഗത്ത് നിന്നുമാണ് കഞ്ചാവ് കൊണ്ട് വന്ന് ചില്ലറ വില്പനക്ക് ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. വിപണിയിൽ ഏകദേശം 1 ലക്ഷം രൂപ വില വരും പിടികൂടിയ കഞ്ചാവിന്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലക്കാട് ജില്ല പോലീസ് മേധാവി ആർ.വിശ്വനാഥ് ഐ.പി.എസിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ ഡി.വൈ.എസ്.പി സി.ഡി ശ്രീനിവാസൻ ,ചിറ്റൂർ ഡി.വൈ.എസ്.പി കെ.സി സേതു ,എന്നിവരുടെ നേതൃത്വത്തിൽ പുതുനഗരം എസ്.ഐ കബീർ ,എസ്.സി.പി.ഒ ഗണേഷ് ,എസ്.സി.പി.ഒ വിജയൻ ,സി.പി.ഒ പ്രദീപ് ,രാജേഷ് ,കൃഷ്ണദാസ് ,പ്രവീൺ, ഡാൻസാഫ് സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ ജലീൽ. എ.എസ്.ഐ ജയകുമാർ,എ.എസ്.ഐ നസീർ അലി, എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്‌

Tags :