
കോട്ടയം : ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനം ആചരിച്ചു.
കോട്ടയം ജനറൽ ആശുപത്രിയിൽ വച്ച് നടന്ന ലഹരി വിരുദ്ധ ദിനാചരണത്തിൽ മാനസികാരോഗ്യ പരിശീലനങ്ങളുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. പ്രിയ നിർവഹിച്ചു.
ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. സുഷമ പി. കെ അധ്യക്ഷത വഹിച്ചു. സനു തോമസ് പ്രൊജക്റ്റ് ഓഫീസർ സ്വാഗതം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ മാനസികാരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. സൗമ്യ സുശീലൻ വിഷയാവതരണം നടത്തി. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ശാന്തി.എം, RMO ഡോ. ശശിലേഖ എന്നിവർ ആശംസകളർപ്പിച്ചു.പ്രൊജക്റ്റ് ഓഫീസർ റിജോഷ് ബേബി കൃതജ്ഞയർപ്പിച്ചു.
തുടർന്ന് RBSK സ്കൂൾ നഴ്സുമാർക്ക് ലഹരി ദുരുപയോഗവും, പ്രതിവിധികളും സംബന്ധിച്ച് പരിശീലനം , ഡോ. സൗമ്യ സുശീലൻ, ഡോ. അരുഷ്മ എം. കെ എന്നിവർ നയിച്ചു.. ഗവണ്മെന്റ് സ്കൂൾ ഓഫ് നഴ്സിംഗ് സ്റ്റുഡന്റസ് ലഹരി വിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവ അവതരിപ്പിച്ചു.NHM കൗൺസിലേഴ്സ് മനു അബ്രാഹം, ഭാഗ്യലക്ഷ്മി എം എന്നിവർ സംഘാടനച്ചുമതല നിർവ്വഹിച്ചു.