കോട്ടയം അന്ത്യാളം കവലയിലെ ചരിഞ്ഞ വൈദ്യുതി പോസ്റ്റിന് പ്ലാസ്റ്റിക് കയർ ചികിത്സ: കാറ്റടിച്ച് റബർ മരം വൈദ്യുതി ലൈനിലേക്ക് വീഴുമെന്ന ആശങ്കയിൽ നാട്ടുകാർ.

Spread the love

അന്ത്യാളം: പാലാ-രാമപുരം റോഡിലെ അന്ത്യാളം വളവിലെ വൈദ്യുതിത്തൂണ‌്‍ അപകടഭീഷണിയായി. പന്ത്രണ്ടിലധികം കമ്പികള്‍ ഈ വൈദ്യുതിത്തൂണിലുണ്ട്.

ഇന്‍റ‌ഗ്രേറ്റഡ് കേബിളുകള്‍ കൂടി സ്ഥാപിച്ചതോടെയാണ് ഭാരം താങ്ങാനാവാതെ തൂണുകളുടെ അടിവശം വളഞ്ഞത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന്

വൈദ്യുതിവകുപ്പ് ജീവനക്കാര്‍ പ്ലാസ്റ്റിക് കയര്‍ ഉപയോഗിച്ച്‌ സമീപ പറമ്പിലെ മരത്തില്‍ കെട്ടിവച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നൂറുകണക്കിന് വാഹനങ്ങള്‍ ദിവസേന ഈ റോഡിലൂടെ കടന്നു പോകുന്നതാണ്. റോഡിന് ഇരുവശവും മിക്ക ഭാഗങ്ങളിലും റബര്‍ത്തോട്ടങ്ങളാണുള്ളത്. മഴയത്തും

കാറ്റത്തും റബര്‍ മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞു വീണാല്‍ ഈ വൈദ്യുതിത്തൂണ‌് നിലംപതിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. വൈദ്യുതിവകുപ്പ്

അധികൃതര്‍ മറ്റ് സുരക്ഷിത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.