play-sharp-fill
14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഇണചേരല്‍: പിന്നാലെ മരിച്ചുവീഴുന്ന ആണിനെ ഭക്ഷിക്കുന്ന പെണ്ണ്: കൗതുകമായി വിചിത്രജീവി

14 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ഇണചേരല്‍: പിന്നാലെ മരിച്ചുവീഴുന്ന ആണിനെ ഭക്ഷിക്കുന്ന പെണ്ണ്: കൗതുകമായി വിചിത്രജീവി

ഡൽഹി: ആസ്ട്രേലിയയിലെ വിവിധ ഭാഗങ്ങളില്‍ കാണപ്പെടുന്ന സഞ്ചിമൃഗമാണ് ആന്‍ടെക്കിനസ്. ചെറുജീവികളും ചിലന്തിയുമാണ് ഇവയുടെ പ്രധാന ഭക്ഷണം.
എന്നാല്‍ ചില അവസരങ്ങളില്‍ പക്ഷികള്‍,പല്ലി എന്നിവയേയും ഇവ ഭക്ഷണമാക്കാറുണ്ട്

ആന്‍ടെക്കിനസുകളുടെ മറ്റൊരു സവിശേഷതയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. സ്വന്തം സ്പീഷിസിലെ ജീവികളുടെ മൃതശരീരത്തെ ഇവര്‍ ഭക്ഷണമാക്കാറുണ്ടെന്നതാണ് ആന്‍ടെക്കിനസുകളുടെ പ്രത്യേകത. ഇവയുടെ പ്രജനന കാലത്താണ് ഈ വിചിത്ര സ്വഭാവം പുറത്തെടുക്കുന്നത്.

ഒന്നുമുതല്‍ മൂന്ന് ആഴ്ചയോളം നീണ്ടുനില്‍ക്കുന്നതാണ് ഇവയുടെ ഇണചേരല്‍ കാലഘട്ടം. ഈ സമയത്ത് ആണ്‍ ആന്‍ടെക്കിനസുകള്‍ ഉറക്കം വരെ കളഞ്ഞ് ഇണചേരും. ഏകദേശം 14 മണിക്കൂര്‍ വരെ ഇവ നിര്‍ത്താതെ ഇണ ചേരാറുണ്ട്. ഇണചേരലിന് ശേഷം ആണ്‍ ആന്‍ടെക്കിനസുകള്‍ കൂട്ടത്തോടെ മരിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇങ്ങനെ മരണപ്പെടുന്ന ആന്‍ടെക്കിനസുകളുടെ മൃതശരീരം മറ്റ് പെണ്‍ ആന്‍ടെക്കിനസുകള്‍ ഭക്ഷിക്കും. വിശ്രമമില്ലാതെ ഇണചേരുന്നതു മൂലമുള്ള ക്ഷീണവും സമ്മര്‍ദ്ദവുമാണ് ആണ്‍ ആന്‍ടെക്കിനസുകളുടെ മരണത്തിലേക്ക് നയിക്കുന്നത്.

പ്രജനന കാലത്ത് ആണ്‍ ആന്‍ടെക്കിനസുകളുടെ ശരീരത്തില്‍ ടെസ്റ്റോസ്റ്റിറോണ്‍, സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോണ്‍ എന്നിവ ധാരാളമായി ഉല്‍പാദിപ്പിക്കപ്പെടും ടെസ്റ്റോസ്റ്റിറോണിന്റെ ഉയര്‍ന്ന അളവ് കോര്‍ട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതില്‍ നിന്നും ശരീരത്തെ തടയുന്നു.

വളരെ അപൂര്‍വ്വമായി ചില ആണ്‍ ആന്‍ടെക്കിനസുകള്‍ മരണത്തെ അതിജീവിക്കാറുണ്ട്. ഇവയുടെ പ്രജനന കാലത്തെ സവിശേഷ സ്വഭാവത്തെപ്പറ്റി ഓസ്ട്രേലിയയിലെ ക്വീന്‍സ്ലാന്‍ഡ് യൂണിവേഴ്സിറ്റിയിലെ മാമല്‍ ഇക്കോളജിസ്റ്റ് ആയ ഡയാന ഫിഷര്‍ 2013ല്‍ പുറത്തിറക്കിയ പ്രസ്താവനയിലും വിശദമാക്കിയിരുന്നു.

ഇത്തരത്തില്‍ സ്വന്തം സ്പീഷിസിലുള്ളവരുടെ മൃതശരീരം ഭക്ഷണമാക്കുന്ന സ്വഭാവം ചില ഡാസ്യൂറിഡുകള്‍ക്കിടയില്‍ (സഞ്ചിമൃഗങ്ങളുടെ ഒരു വിഭാഗം) കണ്ടുവരാറുണ്ടെന്ന് ഓസ്ട്രേലിയന്‍ മാമലോളജി ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ആന്‍ടെക്കിനസുകളുടെ ഈ സ്വഭാവം ആണ്‍ജീവികള്‍ക്കും പെണ്‍ജീവികള്‍ക്കും ഒരുപോലെ ഗുണം ചെയ്യുന്നുണ്ട്.

ആണ്‍ജീവികള്‍ ഇല്ലാതാകുന്നതോടെ കുഞ്ഞുങ്ങളെ വളര്‍ത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പെണ്‍ ആന്‍ടെക്കിനസുകള്‍ക്ക് കഴിയും. ആണ്‍ ആന്‍ടെക്കിനസുകളുടെ മൃതശരീരം ഭക്ഷിക്കുന്നതിലൂടെ ലഭിക്കുന്ന ഊര്‍ജം അടുത്ത തലമുറയുടെ നിലനില്‍പ്പിനും ശക്തിപകരും.