ഇടത് വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യം ; കേരളത്തിലെ ചില മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ബിജെപി ഭരിക്കുന്നത് ഈ കപട നിലപാടിന്റെ ഫലമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്

Spread the love

ഈരാറ്റുപേട്ട: രാജ്യം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ മുഖ്യാധാര രാഷ്ട്രിയ പാർട്ടികൾക്ക് കഴിയുന്നില്ല എന്നും വിദ്വേഷ പ്രചാരകർക്ക് എതിരേ നിയമ നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. ഇടത്- വലത് മുന്നണികളുടെ ഫാസിസ്റ്റ് വിരുദ്ധത കാപട്യമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി അൻസാരി ഏനാത്ത്.

video
play-sharp-fill

തിരുവനന്തപുരം കോർപറേഷനടക്കം കേരളത്തിലെ ചില മുൻസിപ്പാലിറ്റികളും പഞ്ചായത്തുകളും ബി ജെ പി ഭരിക്കുന്നത് ഈ കപട നിലപാടിന്റെ ഫലമാണ്. പൂഞ്ഞാർ നിയോജക മണ്ഡലം നിയമസഭാ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരുന്ന നിയമസഭാ ഇലക്ഷനിൽ കേരളത്തിൽ പല മണ്ഡലങ്ങളിലും എസ്.ഡി. പി. ഐ നിർണ്ണായക ശക്തി ആയി മാറും. മഞ്ചേശ്വരം പോലുള്ള മണ്ഡലങ്ങളിൽ ബി ജെ പിക്കെതിരെ ഒന്നിച്ചു നിൽക്കാൻ ഇടതു വലതു മുന്നണികൾ തയ്യാറാകണമെന്നും അൻസാരി ഏനാത്ത്പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡൻ്റ് ഹലിൽ തലപള്ളീൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് മുഹമ്മദ് സിയാദ് ‘മണ്ഡലം സെക്രട്ടറി റഷീദ് മുക്കാലി, ജില്ലാ സെക്രട്ടറി കെ.എസ് ആരിഫ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ സി.പി. അജ്മൽ സി.എച്ച് ഹസീബ് , നസീമ ഷാനവാസ്, മണ്ഡലം ഭാരവാഹികളായ ഇസ്മായിൽ കീഴേടം , യാസിർ കാരയ്കാട്,സഫിർ കുരുവനാൽ എന്നിവർ സംസാരിച്ചു.