കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കുക; ഈ കവിത ഞാന്‍ നന്നായിട്ട് ആസ്വദിച്ചു..! വൈറലായി കൊച്ചുമിടുക്കന്റെ മലയാളം ഉത്തരകടലാസ്

Spread the love

സ്വന്തം ലേഖകന്‍

video
play-sharp-fill

കോട്ടയം: കവിതയ്ക്കും കഥയ്ക്കും ആസ്വാദനക്കുറിപ്പെഴുതാതെ ആരും മലയാളത്തിന്റെ കടമ്പ കടന്നിട്ടുണ്ടാവില്ല. ഇപ്പോഴിതാ, സോഷ്യല്‍മീഡിയയില്‍ ഒരു കൊച്ചുമിടുക്കന്റെ മലയാളം ഉത്തരകടലാസ് വൈറലാകുകയാണ്. പരീക്ഷയ്ക്ക് ചോദിച്ച കവിതാസ്വാദനത്തിന് കുട്ടി നല്‍കിയ ഉത്തരമാണ് ചിരിയും ചിന്തയും പടര്‍ത്തുന്നത്.

അമന്‍ ഷസിയ അജയ് എന്ന നാലാംക്ലാസുകാരന്റെ രസകരമായ ഉത്തരകടലാസ് അമ്മയാണ് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്. അമ്മ പങ്ക് വച്ച കുറിപ്പ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചോദ്യം :- കവിതയ്ക്ക് ആസ്വാദനകുറിപ്പ് തയ്യാറാക്കുക…
ഉത്തരം:- ഈ കവിത ഞാന്‍ നന്നായിട്ട് ആസ്വദിച്ചു… ??

ചോദ്യം:- അനന്തു ചെയ്ത പ്രവര്‍ത്തിയേകുറിച്ച് നിങ്ങള്‍ക്കെന്ത് തോന്നുന്നു. കുറിപ്പായെഴുതൂ…
ഉത്തരം :- എനിക്ക് നല്ല അഭിപ്രായമാണ് ഇതിനേക്കുറിച്ച്…??

ഈ അക്കുവിന്റെ മലയാളവും സ്‌കൂളിലെ മലയാളവും ടാലിയായിപ്പോവുമെന്നെനിക്ക് തോന്നുന്നില്ല…??