
ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്കു പ്രവേശിച്ചു: ഈസ്റ്റർ വരെയുള്ള 50 ദിവസങ്ങൾ വിശ്വാസികൾ പ്രാർഥനയോടെയും വ്രതാനുഷ്ഠാനത്തോടെയും കഴിച്ചുകൂട്ടും.
കോട്ടയം: ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണകളിൽ ക്രൈസ്തവ സമൂഹം വലിയ നോമ്പിലേക്കു പ്രവേശിച്ചു. ഈസ്റ്റർ വരെയുള്ള 50 ദിവസങ്ങൾ വി ശ്വാസികൾ പ്രാർഥനയോടെയും വ്രതാനുഷ്ഠാനത്തോടെയും കഴിച്ചുകൂട്ടും.
വലിയ നോമ്പിൻ്റെ ആരംഭം കുറിച്ച് കത്തോലിക്കാ ദേവാലയങ്ങളിൽ ഇന്ന് രാവിലെ വിഭൂതി തിരുനാൾ ആചരിച്ചു. സിറോ മലബാർ സഭയിലെ വിഭൂതി തിരുനാൾ ചടങ്ങിൽ കഴിഞ്ഞ വർഷത്തെ ഓശാന ഞായറാഴ്ച നൽകിയ കുരുത്തോലകൾ കത്തിച്ചു ണ്ടാക്കിയ ചാരം കൊണ്ടു
വൈദികർ വിശ്വാസികളുടെ നെറ്റിയിൽ :
കുരിശു വരച്ചു നൽകി. കത്തോലിക്കാ പള്ളികളിൽ 40-ാം വെള്ളിയാഴ്ച പ്രത്യേക കുരിശിന്റെ വഴി ആചരിക്കും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏപ്രിൽ 13 മുതൽ 20 വരെയാ ണു പീഡാനുഭവ ആഴ്ച. 13ന് ഓശാനയും 17നു പെസഹയും 18നു ദുഃഖവെള്ളിയും ആചരി ക്കും. ഏപ്രിൽ 20നാണു ഉയിർപ്പ് തിരുനാൾ.
ഓർത്തഡോക്സ് സഭയിലെയും യാക്കോബായ സഭയിലെയും ദേവാലയങ്ങളിൽ ഇന്നു ശു ബ്കോനോ ശുശ്രൂഷകൾ നടന്നു. ലത്തീൻ കത്തോലിക്കാ സഭയിൽ ബുധനാഴ്ച ക്ഷാരബുധൻ പ്രാർഥനയോടെയാണു വലിയ നോമ്പ് ആചരണം തുട ങ്ങുന്നത്.