തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് കമ്മീഷന് നൽകുന്നതിൽ വീഴ്ച്ച വരുത്തി; രാഹുൽ ഗാന്ധിയെ മൂന്ന് വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് അയോഗ്യനാക്കി; വയനാട്ടിലെ രാഹുൽ ഗാന്ധിയെ കോടതി ശിക്ഷിച്ചപ്പോൾ കോട്ടയത്തെ രാഹുൽ ഗാന്ധിക്ക് പണി കൊടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കു പിന്നാലെ, വയനാട്ടില്‍ നിന്ന് 2019ല്‍ ജനവിധി തേടിയ മറ്റൊരു രാഹുല്‍ ഗാന്ധിക്കു കൂടി അയോഗ്യത.
രാഹുല്‍ ഗാന്ധി കെ ഇ എന്ന കോട്ടയം സ്വദേശിയെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യനാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2024 സെപ്റ്റംബര്‍ 13 വരെ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്ന് തിരഞ്ഞെടുപ്പു കമ്മീഷന്‍ ഈ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയത്.
1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 10 എ വകുപ്പ് പ്രകാരം അയോഗ്യരാക്കിയവരുടെ പട്ടിക മാര്‍ച്ച് 29നാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ക്ക് അയച്ചത്. ഈ പട്ടികയിലാണ് രാഹുല്‍ ഗാന്ധിയുടെ അപരനും ഉള്‍പ്പെട്ടിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട കണക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഹാജരാക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി കെ.ഇയെ കമ്മീഷന്‍ അയോഗ്യനാക്കിയത്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷന്‍ എ പ്രകാരമാണ് നടപടി.
2021 സെപ്റ്റംബര്‍ 13 മുതല്‍ 2024 സെപ്റ്റംബര്‍ 13 വരെ (മൂന്നുവര്‍ഷം) തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതില്‍ നിന്നാണ് അയോഗ്യത.