അനൂപ് മേനോൻ, പ്രകാശ് രാജ് കൂട്ടുകെട്ടിലെ പൊളിറ്റിക്കൽ ഡ്രാമയുമായ്‌ കണ്ണൻ താമരക്കുളം; “വരാൽ” ടൈറ്റിൽ പോസ്റ്റർ റിലീസായി

Spread the love

സിനിമാ ഡെസ്ക്

video
play-sharp-fill

അനൂപ് മേനോൻ, പ്രകാശ് രാജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വരാൽ.ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മോഹൻലാൽ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ജോജു ജോർജ് എന്നിവർ ചേർന്നാണ് പുറത്തിറക്കിയത്.

പൊളിറ്റിക്കൽ ഡ്രാമ വിഭാഗത്തിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ തിരക്കഥ ഒരു ക്കുന്നത് അനൂപ് മേനോൻ ആണ്.ടൈം ആഡ്സ് എൻ്റർടെയിൻമെൻ്റസിൻ്റെ ബാനറിൽ പി.എ സെബാസ്റ്റിനാണ് ചിത്രം നിർമിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു വലിയ ക്യാൻവാസിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സണ്ണി വെയ്ൻ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ, രഞ്ജി പണിക്കർ എന്നിവരും ഭാഗമാണ്. ചിത്രത്തിൻ്റെ ഛായാഗ്രഹണം രവി ചന്ദ്രൻ ആണ് നിർവഹിക്കുന്നത്.

എൻ.എം ബാദുഷയാണ് ചിത്രത്തിൻ്റെ പ്രൊജക്ട് ഡിസൈനർ.പ്രൊജക്ട് കോഡിനേറ്റർ- അജിത്ത് പെരുമ്പള്ളി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കെ.ആർ പ്രകാശ്, പി.ആർ.ഒ- പി.ശിവപ്രസാദ്, സുനിത സുനിൽ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

സെപ്തംബർ ആദ്യ വാരത്തിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷൻ എറണാകുളം, തിരുവനന്തപുരം, പീരുമേട് എന്നിവിടങ്ങളാണ്.