അനൂപ് കൂട്ടായ്മയുടെ ഒത്തുചേരലും ഓണാഘോഷവും ആഗസ്റ്റ് 28ന് കോട്ടയത്ത്
സ്വന്തം ലേഖിക
കോട്ടയം: കേരളത്തില്‍ 5 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന അനൂപ് എന്ന പേരുള്ളവരുടെ കൂട്ടായ്മ, കോട്ടയത്ത് വെച്ച് നാളെ (28/8/2022) ഒത്തുച്ചേരലും ഓണാഘോഷവും നടത്തുന്നു.
വിവിധ ജില്ലകളില്‍ നിന്നായി നൂറുകണക്കിന് അനൂപുമാര്‍ പരിപാടിയില്‍ പങ്കെടുക്കും. കോട്ടയം സി. ഐ. അനൂപ് കൃഷ്ണ മുഖ്യ അതിഥിയായി പരിപാടിയില്‍ പങ്കെടുക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നിരവധി മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ ഈ ഗ്രൂപ്പ് ഇതിനോടകം നടത്തുകയുണ്ടായി. കോവിഡ് സമയത്ത് രക്തദാന ക്യാമ്പ്, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനാവശ്യമായ മൊബൈല്‍ ഫോണ്‍, പഠനക്കിറ്റ്, വിവിധ അനൂപുമാര്‍ക്ക് ചികിത്സാസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അവയില്‍ ചിലതാണ്.
അനൂപ് കൂട്ടായ്മയില്‍ അംഗമാകാന്‍ ആഗ്രഹിക്കുന്ന അനൂപ് എന്ന് പേരുള്ളവര്‍ ബന്ധപ്പെടുക: 9895737777
Third Eye News Live
0