play-sharp-fill
പാർട്ടിയിൽ പിളർപ്പില്ല, വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയത് അത് പിളർപ്പല്ല ;ജോണി നെല്ലൂരിന്റെ നിലവാരമല്ല തനിക്ക്, അദ്ദേഹത്തെ പോലെ തരംതാഴാൻ എനിക്കാവില്ല :അനൂപ് ജേക്കബ് എം.എൽ.എ

പാർട്ടിയിൽ പിളർപ്പില്ല, വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയത് അത് പിളർപ്പല്ല ;ജോണി നെല്ലൂരിന്റെ നിലവാരമല്ല തനിക്ക്, അദ്ദേഹത്തെ പോലെ തരംതാഴാൻ എനിക്കാവില്ല :അനൂപ് ജേക്കബ് എം.എൽ.എ

ജി.കെ വിവേക്

കോട്ടയം : പാർട്ടിയിൽ പിളർപ്പില്ല, മൂന്ന് വ്യക്തികളാണ് പാർട്ടിയിൽ നിന്നും പുറത്ത് പോയതെന്ന് അനൂപ് ജേക്കബ്. ലയനം വേണ്ടെന്ന് സംസ്ഥാന കമ്മറ്റി അംഗീകരിച്ചു. കേരള കോൺഗ്രസിലെ ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാനസമിതി യോഗത്തിന് ശേഷം വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


പാർട്ടിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്ന ആരോപണങ്ങളിൽ ജോണി നെല്ലൂർ വ്യക്തിപരമായ ആക്ഷേപങ്ങൾ ഉന്നയിക്കുന്നു. അദ്ദേഹത്തിന്റെ നിലവാരം അല്ല എനിക്ക്, അദ്ദേഹത്തെപോലെ തരംതാഴാൻ എനിക്കാവില്ല,അതുകൊണ്ട് ആ രീതിയിൽ മറുപടി നൽകില്ലെന്നും അനൂപ് ജേക്കബ് പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഉടുമ്പൻചോല സീറ്റ് നൽകാൻ തയ്യാറായതാണ്. പക്ഷെ അദ്ദേഹമാണ് അത് വേണ്ടെന്ന് വച്ചു. അങ്കമാലി സീറ്റിന് വേണ്ടി വാശിപിടിച്ചു. എന്നാൽ പാർട്ടിക്ക് ലഭിച്ച ഉടുമ്പൻ ചോല സീറ്റ് നൽകാമെന്ന് പറഞ്ഞിട്ടും ആ സീറ്റ് എറ്റെടുത്തില്ല.അതോടെ പാർട്ടിയുടെ
ഉടുമ്പൻചോല സീറ്റ് നഷ്ടമായി. പാർട്ടിയുടെ സീറ്റ് നഷ്ടപ്പെടുത്തിയത് ജോണി നെല്ലൂരാണെന്നും അനൂപ് ജേക്കബ് കുറ്റപ്പെടുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്ന്,രണ്ട്,മൂന്ന് വ്യക്തികൾ പാർട്ടിയിൽ നിന്നും പോയത് പാർട്ടിയുടെ പിളർപ്പല്ല.സ്വന്തം താൽപര്യങ്ങൾക്ക് അനുസരിച്ച് പുറത്ത് പോയതാണ്.അത് പാർട്ടിയുടെ പിളർപ്പായി കരുതണ്ട ആവശ്യമില്ല.
ഇതോടൊപ്പം പാർട്ടിയിൽ ഇതുവരെ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ ഡിസിപ്ലിനറി കമ്മറ്റി രൂപികരിച്ചു. കമ്മറ്റിയംഗങ്ങളായ ഏഴുകാൺ സത്യൻ, രാജു പണാലിക്കൻ, കെ.ആർ.ഗിരിജൻ എന്നിവർ പാർട്ടിയിൽ ഇതുവരെ ഉണ്ടായ സംഭവങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. ഇതിനനുസരിച്ചായിരിക്കും തുടർ നടപടികൾ.

കേരള കോൺഗ്രസിന്റെ ജേക്കബ് ഗ്രൂപ്പിന്റെ സംസ്ഥാന സമിതിയോഗത്തിൽ കാക്കനാട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പതിനൊന്ന് ജില്ലാ പ്രസിഡന്റുമാരും 220 സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. കാസർഗോഡ്, കണ്ണൂർ, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇവർക്ക് പകരം പുതിയ ആളുകളെ പാർട്ടി നിയോഗിച്ചു.