video
play-sharp-fill

പരാതിയെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ; സംസാരിക്കുന്നതിനിടെ പ്രകോപിതയായി  വനിതാ ഇന്‍സ്‌പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം; നടൻ അനൂപ് ചന്ദ്രന്റെ ഭാര്യയ്ക്കെതിരെ കേസ് ; ജാമ്യം നേടി

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: പോലീസ് സ്റ്റേഷനിൽ വനിതാ ഇൻസ്പെക്ടറെ കൈയേറ്റംചെയ്തതിൽ നടൻ അനൂപ് ചന്ദ്രന്റെ ഭാര്യക്കെതിരെ കേസ്.ചേർത്തല ആരീപ്പറമ്പത്ത് സന്നിധാനം വീട്ടിൽ ലക്ഷ്മിക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. ലക്ഷ്മിക്ക് കോടതിയിൽ നിന്നും ജാമ്യം ലഭിച്ചു.

ഇവർ കക്ഷിയായ പരാതിയെക്കുറിച്ച് അന്വേഷിക്കാനാണ് തിങ്കളാഴ്ച വനിതാ സ്റ്റേഷനിലേക്കു വിളിപ്പിച്ചത്. സംസാരിക്കുന്നതിനിടെ പ്രകോപിതയായി ഉദ്യോഗസ്ഥരെയും എതിർകക്ഷികളെയും കയ്യേറ്റം ചെയ്യുകയായിരുന്നു. ഇവർ സ്റ്റേഷനിലെ കണ്ണാടി നശിപ്പിച്ചെന്നും ആരോപണമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കുന്നതിനിടെ എതിർകക്ഷിയെ അടിക്കാൻ തുനിഞ്ഞ യുവതി ഇതിനുപിന്നാലെയാണ് വനിതാ ഇൻസ്പെക്ടറുടെ കോളറിന് പിടിച്ച് കൈയേറ്റം ചെയ്തത്.