
കൊച്ചി: മലയാളികളുടെ പ്രിയ നടി ഭാവനയുടെയും സ്റ്റൈലിഷ് താരം റഹ്മാന്റെയും തകർപ്പൻ പ്രകടനവുമായി എത്തുന്ന ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ‘അനോമി’യുടെ (Anomie) ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി.
ഭാവനയുടെ പഞ്ച് ഡയലോഗുകളും റഹ്മാൻ്റെ ആക്ഷൻ രംഗങ്ങളും കോർത്തിണക്കി തയ്യാറാക്കിയ ട്രെയിലർ ദുല്‍ക്കർ സല്മാൻ, വിജയ് സേതുപതി, മാധവൻ, സൗബിൻ , ടൊവിനോ തോമസ്, ഇർഫാൻ പത്താൻ, അനില്‍ രാധാകൃഷ്ണ മേനോൻ , മഞ്ജു വാര്യർ , നസ്റിയ നസീം, കല്ല്യാണി പ്രിയദർശൻ, പാർവ്വതി തിരുവോത്ത്, പ്രിയ മണി എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പുറത്ത് വിട്ടത്.
ഒരു ഫോറൻസിക് അനലിസ്റ്റായ ‘സാറ’ എന്ന കരുത്തുറ്റ കഥാപാത്രമായാണ് ഭാവന ചിത്രത്തില്‍ എത്തുന്നത്. ട്രെയിലറില്‍ ഉടനീളം ഭാവനയുടെ അസാമാന്യ സ്ക്രീൻ പ്രസൻസും സ്വാഗും ദൃശ്യമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഏതു വെല്ലുവിളിയെയും നേരിടാൻ തയ്യാറായി നില്ക്കുന്ന ഭാവനയുടെ പ്രകടനം നടിയുടെ കരിയറിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ ഒന്നായിരിക്കുമെന്ന് ഉറപ്പാണ്. പവർ പാക്ക്ഡ് ആക്ഷൻ ബ്ലോക്കുകളുമായാണ് റഹ്മാൻ ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നത്. താരത്തിന്റെ മാൻലി പ്രസൻസ് സിനിമയുടെ ആവേശം ഇരട്ടിയാക്കുന്നുണ്ട്.



