ഭക്ഷണത്തിന് കുറവില്ല, കപ്പലിലെ ജീവനക്കാരെ ഉപദ്രവിക്കാൻ ഇറാൻ അധികൃതർ തയ്യാറല്ലായിരുന്നു : കപ്പലില്‍ നിന്ന് തിരിച്ചെത്തിയ മലയാളി ആൻ ടെസ്സ മാധ്യമങ്ങളോട്

ഭക്ഷണത്തിന് കുറവില്ല, കപ്പലിലെ ജീവനക്കാരെ ഉപദ്രവിക്കാൻ ഇറാൻ അധികൃതർ തയ്യാറല്ലായിരുന്നു : കപ്പലില്‍ നിന്ന് തിരിച്ചെത്തിയ മലയാളി ആൻ ടെസ്സ മാധ്യമങ്ങളോട്

തൃശൂർ: ഹോർമുസ് കടലിടുക്കില്‍നിന്ന് ഇറാൻ പിടിച്ചെടുത്ത ചരക്കുകപ്പലിലുണ്ടായിരുന്ന മലയാളി യുവതി കേരളത്തില്‍ എത്തി.

കപ്പലിലുണ്ടായിരുന്ന 17 ഇന്ത്യാക്കാരിലെ ഏക വനിതയായ തൃശൂർ സ്വദേശി ആൻ ടെസ ജോസഫ് ഇന്നലെ കൊച്ചി വിമാനത്താവളത്തി.

ഇറാൻ അധികൃതർ കപ്പല്‍ പിടിച്ചെടുത്തെങ്കിലും, അവർ ജീവനക്കാരോട് നന്നായി പെരുമാറിയത്. ഭക്ഷണത്തിനൊന്നും ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, ഞങ്ങള്‍ ഭക്ഷണം കഴിച്ച്‌ ക്യാബിനിലേക്ക് മടങ്ങുകയായിരുന്നു. ജോലിക്കാരെ ഉപദ്രവിക്കാൻ അവർ ഉദ്ദേശിച്ചിരുന്നില്ല എന്ന് ആൻ ടെസ്സ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുവർഷം മുൻപാണ് ആൻ ടെസ മുംബൈയിലെ എംഎസ്‌സി ഷിപ്പിങ് കമ്ബനിയില്‍ ജോലിയില്‍ പ്രവേശിച്ചത്. പരിശീലനത്തിന്റെ ഭാഗമായി 9 മാസം മുൻപാണ് കപ്പലിലെത്തിയത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ ഇറാനിയൻ വിദേശകാര്യമന്ത്രി അമീർ അബ്ദുള്ളാഹിയാനുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയായിരുന്നു യുവതിയുടെ മോചനം.