കുർബാനയ്ക്കിടെ ഹൃദയാഘാതം; ചികിത്സയിലായിരുന്ന പതിനേഴുകാരി മരണത്തിനു കീഴടങ്ങി; നാടിന് നൊമ്പരമായി ആൻമരിയ

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: ഹൃദയാഘാതത്തെ തുടർന്ന് ആഴ്ചകളായി ചികിത്സയിൽ കഴിഞ്ഞിരുന്ന 17കാരി ആൻ മരിയ ജോസ് അന്തരിച്ചു. കോട്ടയത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ജൂൺ ഒന്നാം തീയതി രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആൻമരിയക്ക് ഹൃതയാഘാതം ഉണ്ടായത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും വിദഗ്ധ ചികിത്സയ്ക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിൻ ഇടപെട്ടാണ് ആംബുലൻസിന് വേഗത്തിൽ കൊച്ചിയിലെത്താൻ വഴിയൊരുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജൂലൈ മാസത്തിൽ കോട്ടയം കാരിത്താസിലേക്ക് മാറ്റിയെങ്കിലും കേരളത്തെ നൊമ്പത്തരത്തിലാഴ്ത്തി ആൻ മരിയ ജീവൻ വെടിയുകയായിരുന്നു. സംസ്കാരം നാളെ രണ്ടു മണിക്ക് ഇരട്ടയാർ സെൻറ് തോമസ് ദേവാലത്തിൽ നടക്കും.

ഹൃദ്രോഗിയായിരുന്നു ആൻ മരിയ. കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ചികിത്സ തുടർന്നത്. ജൂൺ ഒന്നിന് രാവിലെ പള്ളിയിൽ കുർബാനക്കിടെയാണ് ആനിന് ഹൃദയാഘാതം സംഭവിച്ചത്. പിന്നാലെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അമൃത ആശുപത്രിയിൽ കുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാരുടെ സഹായത്തോടെ പ്രാഥമിക ചികിത്സ നൽകി. നില അതീവ ഗുരുതരമായതിനാൽ കുട്ടിയെ അടിയന്തിരമായി അമൃതയിലേക്ക് എത്തിക്കേണ്ടി വന്നു.

കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് 133 കിലോമീറ്റർ ദൂരം താണ്ടാൻ നാല് മണിക്കൂർ സമയം വേണ്ടിയിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിൽ ഈ ദൂരം രണ്ടര മണിക്കൂറിൽ ആംബുലൻസ് താണ്ടി. നാട് ഒന്നായി ഈ ഉദ്യമത്തിന് കൂട്ടുനിൽക്കുകയായിരുന്നു. ആൻ മരിയയുടെ ജീവൻ നഷ്ടമാകരുതെന്ന പ്രാർത്ഥനയിലായിരുന്നു നാട്. എന്നാൽ രണ്ട് മാസത്തിലേറെ നീണ്ട ചികിത്സക്കൊടുവിൽ ആൻ മരിയ നിത്യശാന്തതയിലേക്ക് യാത്രയായി.