play-sharp-fill
സ്ത്രീകളുടെ പക്ഷമാണ് ഇടതുപക്ഷം, രാജിവെച്ചില്ലെങ്കിൽ സർക്കാരിന് മേൽ നിഴൽവീഴും; മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആനി രാജ

സ്ത്രീകളുടെ പക്ഷമാണ് ഇടതുപക്ഷം, രാജിവെച്ചില്ലെങ്കിൽ സർക്കാരിന് മേൽ നിഴൽവീഴും; മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആനി രാജ

തിരുവനന്തപുരം: കുറ്റാരോപിതനായ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ആനി രാജ. സ്ത്രീകളുടെ പക്ഷമാണ് ഇടതുപക്ഷമെന്ന് ആനി രാജ പ്രതികരിച്ചു.

മുകേഷ് രാജിവെച്ചില്ലെങ്കിൽ സർക്കാറിന് മേൽ നിഴൽവീഴും. നീതി ഉറപ്പാക്കുമെന്ന് ഇരകൾക്ക് ബോധ്യം വരണമെന്നും ആനി രാജ വ്യക്തമാക്കി. കുറ്റാരോപിതനായ മുകേഷ് എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നാണ് വാർത്താസമ്മേളനത്തിൽ എം വി ഗോവിന്ദൻ വ്യക്തമാക്കിയത്.


കേസ് അന്വേഷണത്തിൽ എംഎൽഎ എന്ന നിലയിൽ അനുകൂല്യം നൽകില്ല. നീതി എല്ലാവർക്കും ലഭ്യമാക്കണമെന്നാണ് പാർട്ടിയുടെ നിലപാട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യത്തിൽ സർക്കാർ ആരെയും സംരക്ഷിക്കില്ല. കുറ്റം ആരോപിക്കപ്പെട്ട ജനപ്രതിനിധി രാജി വച്ചശേഷം നിരപരാധിത്വം തെളിഞ്ഞാൽ തിരിച്ച് വരവിന് അവസരമുണ്ടാകില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മന്ത്രിമാരെ പോലെ എക്സിക്യൂട്ടീവ് പദവിയിലിരിക്കുന്നവരാണെങ്കിൽ മാറ്റി നർത്താം. എന്നാൽ, സിനിമാ നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കും. കേസന്വേഷണത്തിൽ എംഎൽഎ എന്ന നിലയിൽ ഒരു ആനുകൂല്യവും മുകേഷിന് നൽകില്ല. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടക്കണമെന്നതാണ് നിലപാടെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.