
സ്വന്തം ലേഖിക
ആധിപരാശക്തി ദേവിയുടെ അവതാരങ്ങളില്‍ ഒന്നാണെന്നാണ് സ്വയം പ്രഖ്യാപിച്ചുകൊണ്ടെത്തിയ ആള്‍ ദൈവമായ അന്നപൂര്‍ണി അരസുവിന്റെ വാര്‍ത്തകളാണ് ഇപ്പോൾ ചർച്ചയാവുന്നത്.
അരസുവിന്റെ വിവിധ രൂപത്തിലും ഭാവത്തിലും ഉള്ള വീഡിയോകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആകുന്നതും. ഇതിന് പിന്നാലെ നിരവധി വിവാദങ്ങളാണ് ഉണ്ടായത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അന്നപൂര്‍ണി അരസു അമ്മയ്ക്ക് വേണ്ടി ഭക്തര്‍ പൂജ നടത്തുന്നതിന്റെ ദൃശ്യങ്ങളും പലയിടത്തും കാണുന്നുണ്ട്.
അതിനോടൊപ്പം തന്നെ സീ തമിഴില്‍ സംപ്രേക്ഷണം ചെയ്ത സൊല്‍വതെല്ലാം ഉന്മൈ ഷോയിലൂടെ അന്നപൂര്‍ണിയുടെ പഴയകാല ചരിത്രവും ചര്‍ച്ചയാകുന്നുണ്ട്. വീഡിയോ പുറത്തിറങ്ങിയ ശേഷം നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിനൊപ്പമാണ് ഇവര്‍ താമസിച്ചതെന്ന് അറിയുന്നത്.
ഷോയില്‍ അവതാരക ലക്ഷ്മി രാമകൃഷ്ണന്റെ വാക്കുകള്‍ ശക്തമാകുമ്പോള്‍ കണ്ണുനീര്‍ വാര്‍ക്കുന്ന അന്നപൂര്‍ണിയെ വീഡിയോയില്‍ കാണാന്‍ കഴിയുന്നതാണ്. എന്തിനു വേണ്ടിയാണു അന്യ സ്ത്രീയുടെ ഭര്‍ത്താവിനെ നിങ്ങള്‍ തട്ടിയെടുത്തതെന്നും, ആ പെണ്‍കുട്ടിക്ക് നിങ്ങള്‍ ചേച്ചി മാതിരി അല്ലെ എന്നും ലക്ഷ്മി ചോദിക്കുന്നതും വൈറല്‍ വീഡിയോയില്‍ കാണാന്‍ കഴിയും.
ഒരു സ്വകാര്യ ചാനലിന് അന്നപൂര്‍ണി നല്‍കിയ അഭിമുഖത്തില്‍ സത്യമറിയാതെയാണ് എന്നെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നതെന്നും അന്നപൂര്‍ണ്ണി പറയുകയുണ്ടായി.
” ഞാനും അയാളും തമ്മില്‍ നിയമവിരുദ്ധമായ ബന്ധമാണെന്നാണ് ആളുകള്‍ പറയുന്നത്.
ഞാനും അരസുവും ഒരുമിക്കണമെന്നത് പ്രകൃതിയുടെ നിയമമായിരുന്നു. ഏറ്റവും ഒടുവില്‍ അവന്റെ ദൗത്യം അവസാനിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, അവന്റെ ശരീരത്തിലുണ്ടായിരുന്ന ശക്തി എന്നില്‍ വന്നിരിക്കുന്നു എന്ന്. അന്ന് മുതലാണ് തന്നില്‍ ഒരു ശക്തി കണ്ടുതുടങ്ങിയതെന്നും ഇവര്‍ പറയുന്നുണ്ട്.
മൂന്ന് വര്‍ഷമായി ഞാന്‍ ഒളിച്ചു കഴിയുകയായിരുന്നില്ല. മറിച്ചു പരിശീലനം നേടുകയായിരുന്നു. ഒരു മതപ്രഭാഷകയായി നടിച്ചില്ല. പണമുണ്ടാക്കാന്‍ ഉദ്ദേശമില്ല. ആഡംബരത്തോടെയും സുഖലോലുപതയോടെയുമാണ് ഞാന്‍ വളര്‍ന്നു വന്നിട്ടുള്ളത്.
മതങ്ങള്‍ക്ക് അതീതമാണ് തന്റെ ശക്തി. ഞാന്‍ ഒരു മതത്തെയും അവഹേളിക്കുന്നില്ല. ആരെയും അപമാനിക്കാന്‍ എനിക്ക് ഉദ്ദേശ്യമില്ല. ഒന്നിനും വേണ്ടിയല്ല ഞാന്‍ പ്രവര്‍ത്തിച്ചത്” – അന്നപൂര്‍ണ്ണി മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
മുന്‍കാലങ്ങളില്‍ വൈറലായ വീഡിയോകളില്‍ നിന്നുള്ള ശരീര പ്രകൃതമല്ല ഏറ്റവും ഒടുവിലായി പുറത്തുവന്നിരിക്കുന്ന വീഡിയോകളില്‍ അന്നപൂര്‍ണ്ണിയില്‍ കാണാന്‍ കഴിയുന്നത്.
അതുകൊണ്ടുതന്നെ ഇവരുടെ ആഡംബര ജീവിതത്തെച്ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തനിക്ക് ശരീരമില്ലെന്നും ശക്തിയെ ഉള്ളൂ എന്നും സ്വയം പറയുന്ന അന്നപൂര്‍ണ്ണി സുഖചികിത്സയും ,ആഡംബര ജീവിതവും ആണ് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നുണ്ട്.