അടിമാലിയിലെ പെൻഷൻ സമരത്തില്‍ മറിയക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന അന്നക്കുട്ടി മരിച്ചു; അന്ത്യം ഉദരസംബന്ധമായ രോഗം ബാധിച്ച്‌ ചികിത്സയിലിരിക്കെ

Spread the love

ഇടുക്കി: ഇടുക്കി അടിമാലിയിലെ പെൻഷൻ സമരത്തില്‍ മറിയക്കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന താണിക്കുഴി വീട്ടില്‍ അന്നക്കുട്ടി മരണപ്പെട്ടു.

video
play-sharp-fill

ഉദരസംബന്ധമായ രോഗം ബാധിച്ച്‌ ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ നടക്കും.

2023 നവംബറിലാണ് ക്ഷേമപെൻഷൻ മുടങ്ങിയതോടെ സാമ്പത്തിക പ്രതിസന്ധിയിലായ മറിയക്കുട്ടിയും, അന്നക്കുട്ടിയും പ്രതിഷേധ സൂചകമായി അടിമാലി ടൗണില്‍ ഭിക്ഷയാചിച്ച്‌ സമരം നടത്തിയത്. വ്യത്യസ്തമായ ഈ സമരത്തിലൂടെ ജനശ്രദ്ധയാകർഷിച്ച ഇവർക്ക് സഹായവുമായി പിന്നീട് നിരവധി പേർ രംഗത്തെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുനൂറേക്കർ സ്വദേശി മറിയക്കുട്ടിക്കെതിരെ സിപിഎം രംഗത്ത് വരികയും കെപിസിസി വീട് വെച്ച്‌ നല്‍കുകയും ചെയ്തിരുന്നു. മറിയക്കുട്ടി പിന്നീട് ബിജെപിയില്‍ ചേർന്നു.