ക്ഷേത്രത്തില്‍ അന്നദാനത്തിനിടെ എത്തിയ കുട്ടിക്കുരങ്ങൻ ഭക്തനൊപ്പം ഊണിനിരുന്നു; വിളമ്പുകാരൻ അയ്യോ എന്നു പറഞ്ഞ് ഓടി..:പിന്നെ സംഭവിച്ചത് ഇങ്ങനെ

Spread the love

ഷ്ടഭക്ഷണം ആസ്വദിച്ച്‌ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് ഒരു കുരങ്ങ് അടുത്ത് എത്തിയാല്‍ നിങ്ങള്‍ എന്തുചെയ്യും?
ഒട്ടുമിക്കപേരും ഒന്നുകില്‍ പേടിച്ച്‌ ഓടിപ്പോകും അതല്ലെങ്കില്‍ അവിടെനിന്നും അതിനെ ഓടിക്കാനായിരിക്കും ശ്രമം.

എന്നാല്‍, മൃഗസ്നേഹിയായ ഒരു മനുഷ്യന്റെ പ്രവൃത്തിയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് പ്രചരിപ്പിക്കുന്നത്. സ്ഥലമോ ആളുകളെയോ തിരിച്ചറിയാനുള്ള സൂചനകള്‍ വീഡിയോയിലില്ല.

നിലത്തിരുന്ന് ക്ഷേത്രത്തിലെ അന്നദാനം കഴിക്കുന്ന ഭക്തനായ ഒരാളെയാണ് ആദ്യം കാണുന്നത്. പെട്ടെന്ന് അവിടേക്ക് ഒരു കുരങ്ങൻ എത്തുകയും ഭക്ഷണപാത്രത്തിന് മുന്നില്‍ ഇരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപ്പോഴും ഓടിക്കാൻ ശ്രമിക്കാതെ അയാള്‍ മിണ്ടാതെ ഇരുന്ന് കഴിക്കുന്നത് തുടർന്നു. ഇതോടെ കുരങ്ങനും പാത്രത്തില്‍ നിന്നും ഭക്ഷണം കഴിക്കാൻ തുടങ്ങി. കുരങ്ങൻ ഭക്ഷണത്തില്‍

കയ്യിട്ടിട്ടും യാതൊരു അസ്വസ്ഥതയും കാണിക്കാതെ അയാള്‍ കഴിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല, ഭക്ഷണം കഴിക്കാൻ കുരങ്ങനെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

ഇടക്ക് വിളമ്പുകാരൻ എത്തുമ്പോള്‍ പരിഭ്രമിച്ച്‌ പോകാനൊരുങ്ങിയ കുരങ്ങനെ ഒന്ന് തലോടി വീണ്ടും ഭക്ഷണത്തിലേക്ക് കൊണ്ടുവരുന്നതും കാണാം.

അരുതെന്ന് വിളമ്പുകാരനെ ആംഗ്യം കാണിക്കുന്നതും വ്യക്തമാണ്. വീഡിയോയിലെ വ്യക്തിയുടെ പ്രവൃത്തിക്ക് സോഷ്യല്‍ മീഡിയ ഒന്നടങ്കം കയ്യടിക്കുകയാണ്. വളരെ മനോഹരമായ കാഴ്ചയാണെന്നും ദയാലുക്കളായ മനുഷ്യരുടെ അടുത്ത് മാത്രമേ മൃഗങ്ങള്‍

എത്താറുള്ളൂവെന്നും അടക്കം നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 20 ലക്ഷത്തിലധികം പേരാണ് വീഡിയോ ലൈക്ക് ചെയ്തിട്ടുള്ളത്.