
ബംഗളൂരു: അന്നദാനത്തിനുള്‍പ്പെടെ ശബരിമലയിലേക്കുള്ള പണം ഉണ്ണികൃഷ്ണന്‍ പോറ്റിക്കാണ് നല്‍കാറുള്ളതെന്ന് ബെംഗളൂരുവിലുള്ള സ്‌പോണ്‍സര്‍ രമേശ് റാവു.
ശ്രീകോവിലിന്റെ വാതില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ 500 പേര്‍ക്കുള്ള വഴിപാടിനായി ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് പണം നല്‍കിയെന്ന് രമേശ് റാവു പറഞ്ഞു. താന്‍ പോറ്റിയുടെ സഹായിയല്ല സ്‌പോണ്‍സര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന് പോറ്റിയുമായി ബന്ധമുള്ള ആളുകളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ഉയര്‍ന്നുകേട്ട പ്രധാനപ്പെട്ട പേരുകളിലൊന്നായിരുന്നു രമേശ് റാവു. 13 വര്‍ഷമായി പോറ്റിയെ അറിയാമെന്ന് രമേശ് റാവു സമ്മതിക്കുന്നുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റി ബെംഗളൂരു ശ്രീറാംപുര ക്ഷേത്രത്തില്‍ ജോലി ചെയ്യുമ്ബോഴാണ് പരിചയപ്പെടുന്നത്.
ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയുമായി ബന്ധപ്പെട്ടതിന് പലപ്പോഴായി പല വഴിപാടുകള്‍ക്കും താന്‍ പണം നല്‍കിയിട്ടുണ്ടെന്ന് രമേശ് റാവു പറയുന്നു. എല്ലാ പണവും പോറ്റിയുടെ കൈയിലാണ് ഏല്‍പ്പിച്ചത്. അന്നദാനത്തിനുള്‍പ്പെടെ വര്‍ഷാവര്‍ഷം താന്‍ പണം കൈമാറിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണപ്പാളിയുമായി തനിക്കൊരു ബന്ധവുമില്ലെന്നും ഇതിന്റെ അറ്റകുറ്റപ്പണികള്‍ താന്‍ സ്‌പോണ്‍സര്‍ ചെയ്തിട്ടില്ലെന്നുമാണ് രമേശ് റാവുവിന്റെ വാദം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉണ്ണികൃഷ്ണന് പോറ്റിക്ക് സ്ഥിരവരുമാനമില്ലെന്നും മറ്റ് സ്‌പോണ്‍സര്‍മാര്‍ക്കും ശബരിമലയ്ക്കുമിടയില്‍ നില്‍ക്കുന്ന ഇടനിലക്കാരനായാണ് ഇയാള്‍ പലപ്പോഴും പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഉള്‍പ്പെടെ കണ്ടെത്തിയിരുന്നു.
ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ബാംഗ്ലൂര്‍ സ്വദേശി കല്‍പേഷ്, സ്‌പോണ്‍സര്‍ ആയ നാഗേഷ്, സ്മാര്‍ട്ട് ക്രിയേഷന്‍ സിഇഒ പങ്കജ് ഭണ്ഡാരി എന്നിവരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം.



