അപകടം നടന്നത് പുലർച്ചെ, ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകളില്ല ; മുറിയിൽ നിന്ന് ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും നിലവിളിയും കേട്ടെങ്കിലും മുറിക്കുള്ളില്‍ അകപ്പെട്ടവര്‍ വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയതുമില്ല; ആത്മഹത്യാ സാധ്യത പരിശോധിക്കുമെന്ന് പൊലീസ്; അങ്കമാലിയിലെ ആ വീട്ടില്‍ സംഭവിച്ചതെന്ത്?

Spread the love

കൊച്ചി : അങ്കമാലിയില്‍ പൊള്ളലേറ്റ് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം വേണ്ടി വരും. തീപിടിത്തം എങ്ങനെ ഉണ്ടായി എന്നതാണ് അറിയേണ്ട കാര്യം. ഗൃഹനാഥനായ ബിനീഷിന് മറ്റ് സാമ്ബത്തിക പ്രശ്നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്.

എന്നാല്‍ ജാതിക്കാ ബിസിനസുമായി ബന്ധപ്പെട്ട് ചില സാമ്ബത്തിക ഇടപാടുകള്‍ ബിനീഷിന് ഉണ്ടായിരുന്നു. ചിലർക്ക് പണം കൊടുക്കാൻ ഉണ്ടെന്നാണ് സുഹൃത്തുക്കളും സൂചിപ്പിക്കുന്നത്. ഇതോടെ ആത്മഹത്യാ സാധ്യതയും പൊലീസ് പരിശോധിക്കും.

മുറിയില്‍ തീപിടിച്ചത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്നാണ് സൂചനകള്‍. മുറിയില്‍ ഷോർട്ട് സർക്യൂട്ട് ഉണ്ടായതിന്റെ സൂചനകളൊന്നും പ്രാഥമിക പരിശോധനയില്‍ പൊലീസിന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ഫയർഫോഴ്‌സും പ്രാഥമികമായി ഷോർട്ട് സർക്യൂട്ട് സാധ്യതകള്‍ തള്ളിക്കളയുന്നുണ്ട്. എസിയില്‍ നിന്നും തീടപിടിക്കാനുള്ള സാധ്യതയും വിരളമാണെന്നാണ് നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അങ്കമാലി പറക്കുളത്ത് വ്യവസായിയായ ബിനീഷ് കുര്യൻ, ഭാര്യ അനു, മക്കളായ ജോവാന ബിനീഷ്, ജെസ്വിൻ ബിനീഷ് എന്നിവരാണ് മരിച്ചത്. ഇരുനില വീടിന്റെ മുകള്‍നിലയിലെ മുറിയിലായിരുന്നു ദമ്ബതികളും രണ്ട് മക്കളും കിടന്നുറങ്ങിയിരുന്നത്. ഈ മുറിയില്‍ മാത്രമാണ് തീപിടിത്തം ഉണ്ടായത്. മറ്റു മുറികളിലേക്കൊന്നും തീ പടർന്നിട്ടുമില്ല. അതുകൊണ്ട് തന്നെയാണ് തീപിടുത്തത്തിന്റെ കാര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് സംശയം നിലനില്‍ക്കുന്നത്.

ആധുനിക സൗകര്യങ്ങളോട് കൂടിയ വീടായതിനാല്‍ ഷോർട്ട് സർക്യൂട്ടിനുള്ള സാധ്യത വിരളമാണ്. അതേസമയം മുറിയില്‍ എയർ കണ്ടീഷനർ പ്രവർത്തിച്ചിരുന്നു. ഇതില്‍ നിന്നും ഉണ്ടായ വാതകചോർച്ചയോ മറ്റോ ആണോ തീപിടിത്തത്തിന് കാരണമെന്നും പരിശോധിക്കും. എന്നാല്‍, ആ സാധ്യതയും കുറവാണ്. സമീപവാസികളാണ് തീപിടിത്തം ഉണ്ടായപ്പോള്‍ തുടക്കത്തില്‍ രക്ഷാപ്രവർത്തനത്തിന് എത്തിയത്.

പുലർച്ചെ അഞ്ച് മണിക്ക് പത്രം എടുക്കാൻ പോയ പ്രദേശവാസിയാണ് വീടിന്റെ മുകള്‍ നിലയില്‍ നിന്നും തീ ഉയരുന്നത് കണ്ടത്. ചില്ലുകള്‍ പൊട്ടിത്തറിക്കുന്ന ശബ്ദവും വീട്ടില്‍ നിന്നും നിലവിളിയും കേട്ടു. പിന്നാലെ അയല്‍വാസിയെ കൂടി കാര്യം അറിയിച്ച്‌ ഇരുവരും വീട്ടിനകത്തേക്ക് കടന്നു. അതേസമയം മുറിയുടെ ഡോർ ചവിട്ടി തുറക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.

മുറിക്കുള്ളിലെ ആളുകള്‍ അബോധാവസ്ഥയില്‍ ആയതിനാലാവാം വാതില്‍ തുറക്കാനുള്ള ശ്രമം നടത്തിയിരുന്നില്ലെന്നും അയല്‍വാസി സംശയം പ്രകടിപ്പിച്ചു. ഇതും സംശയകരമാണ്. ബിനീഷിന്റെ മാതാവ് വീട്ടില്‍ താഴത്തെ മുറിയിലാണ് താമസിച്ചിരുന്നത്. എന്നാല്‍, മുകളിലെ മുറിയില്‍ മാത്രമാണ് തീപിടത്തം ഉണ്ടായതും.

ബിനീഷിന്റെ ജാതി കൃഷി നോക്കി നടത്തുന്ന അതിഥി തൊഴിലാളിയും വീട്ടില്‍ ഉണ്ടായിരുന്നു. നാല് മണിക്ക് പ്രാർത്ഥനയ്ക്ക് എഴുന്നേറ്റപ്പോഴാണ് മുകള്‍ നിലയിലെ അപകടത്തെക്കുറിച്ച്‌ അറിഞ്ഞത്. ഉടൻ അതിഥി തൊഴിലാളിയെ

ഫൊറൻസിക് വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും. മരിച്ച ബിനീഷ് അങ്കലമാലിയിലെ വ്യാപാരിയാണ്. മൂത്തകുട്ടി ജൊവാന മൂന്നാം ക്ലാസിലും രണ്ടാമത്തെ കുട്ടി ജസ്വിൻ ഒന്നാം ക്ലാസിലുമാണ് പഠിക്കുന്നത്.