ദേശീയപാതയിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രികനായ ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം; നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപമാണ് അപകടം

Spread the love

അങ്കമാലി: ദേശീയപാതയിലെ കുഴിയിൽവീണ് സ്കൂട്ടർ യാത്രികനായ ഹോട്ടൽ ഉടമയ്ക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി എം.എ.എച്ച്.എസ് സ്കൂളിന് സമീപത്തെ​ അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ പരേതനായ അബ്ദുൽ ഖാദറിന്‍റെ മകൻ എ.എ. ഹാഷിമാണ് (52) മരിച്ചത്.

video
play-sharp-fill

അങ്കമാലി ടെൽക് കവലയിലെ ‘ഹോട്ടൽ ബദ്​രിയ്യ’ ഉടമയാണ്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ രാത്രി 10.20ഓടെയായിരുന്നു ദുരന്തം. സ്കൂളിന് സമീപത്തെ കുത്തനെയുള്ള വളവിലെ കുഴിയിൽ​ വീണാണ്​​ മരിച്ചത്​. കനത്ത മഴയിൽ കുഴിയിൽ വെള്ളം കെട്ടിക്കിടന്നിരുന്നു. മൃതദേഹം അങ്കമാലി താലൂക്ക്​ ആശുപത്രിയിലേക്ക് മാറ്റി.

ദേശീയപാതയിൽ ടാറിങ് പൂർത്തിയാക്കിയശേഷവും മാസങ്ങളായി രൂപംകൊണ്ട ആഴമുള്ള കുഴിയാണിത്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിച്ച ദമ്പതികളടക്കം നിരവധി യാത്രക്കാർ ഇതിനകം ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. പലരും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അപകടമറിഞ്ഞ് അങ്കമാലിയിൽനിന്ന് അഗ്നിരക്ഷസേനയും നെടുമ്പാശ്ശേരി പൊലീസും സ്ഥലത്തെത്തി. ഭാര്യ: ഷമീന. മക്കൾ: ഹിഷാം, ഹാഷിദ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group