video
play-sharp-fill

അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യ! എലിവിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് രാസ പരിശോധനാ ഫലം ; അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു

അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യ! എലിവിഷം ഉള്ളിൽ ചെന്നാണ് മരണമെന്ന് രാസ പരിശോധനാ ഫലം ; അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു

Spread the love

സ്വന്തം ലേഖകൻ

കാസര്‍കോട്: അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. എലിവിഷം അകത്ത് ചെന്നാണ് അഞ്ജുശ്രീയുടെ മരണമെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന പറഞ്ഞു.

കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിക്കുന്നു. അഞ്ജുശ്രീയുടെ മരണം ആത്മഹത്യയാണെന്ന് കാസര്‍കോട് ജില്ലാ പൊലിസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. വീട്ടില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരി ഏഴിനാണ് കാസര്‍കോട് പെരുമ്പള ബേനൂരിലെ 19 കാരിയായ അഞ്ജുശ്രീ മരിച്ചത്.ഡി​സം​ബ​ർ​ 31​ന് ​അ​ടു​ക്ക​ത്ത് ​ബ​യ​ൽ​ ​അ​ൽ​ ​റൊ​മാ​ൻ​സി​യ​ ​ഹോ​ട്ട​ലി​ൽ​ ​നി​ന്ന് ​പാ​ഴ്സ​ലാ​യി​ ​വാങ്ങിയ​ ​കു​ഴി​മ​ന്തി​ ​അഞ്ജുശ്രീ കഴിച്ചിരുന്നു. ഇത് ക​ഴി​ച്ച​തി​നെ​ ​തു​ട​ർ​ന്നു​ണ്ടാ​യ​ ​ഭ​ക്ഷ്യ​വി​ഷ​ബാ​ധ​ ​മൂ​ല​മാ​ണ് ​മ​ര​ണ​മെ​ന്നാ​ണ് ആദ്യം ​ക​രു​തി​യി​രു​ന്ന​ത്.​ ​

അഞ്ജുശ്രീക്കൊപ്പം കുഴിമന്തി കഴിച്ച മറ്റാർക്കും പ്രശ്നമുണ്ടായിരുന്നില്ല ഇതോടെയാണ് മരണകാരണം ഭക്ഷ്യവിശബാധയല്ലെന്ന് തെളിഞ്ഞത്.പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഇത് കൂടുതൽ ബലപ്പെട്ടു. പാർവതിയുടെ മരണം എലിവിഷം ഉള്ളിൽ ചെന്നെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിരുന്നു.