അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച 21 കാരൻ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ഇടുക്കി: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു ബന്ധു പിടിയിൽ. മൂന്നാർ സ്വദേശിയായ 21 കാരനെയാണ് പോലീസ് പിടികൂടിയത്. തമിഴ്നാട്ടിൽ പഠിച്ചുകൊണ്ടിരുന്ന യുവാവ് വേനൽക്കാല അവധിക്കാണ് മൂന്നാറിലെത്തിയത്. കുട്ടിയെ കളിപ്പിക്കാൻ ഇയാൾ ദിവസവും സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകാറുണ്ടായിരുന്നു.കഴിഞ്ഞ ദിവസം ഇത്തരത്തിൽ വീട്ടിൽ നിന്നും വിളിച്ചുകൊണ്ടുപോയ കുട്ടി കരഞ്ഞുകൊണ്ട് വീട്ടിൽ മടങ്ങിയെത്തിയതോയാണ് പീഡന വിവരം പുറംലോകമറിയുന്നത്. മാതാവിന്റെ പരാതിയിലാണ് മൂന്നാർ പോലീസ് കേസെടുത്തത്. രാവിലെയോടെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
Third Eye News Live
0