video
play-sharp-fill

വികസന മുരടിപ്പിന് മാറ്റം കൊണ്ടുവരാൻ കൈപ്പത്തിയിൽ പോരിനിറങ്ങി മഞ്ജു കെ.കെ: കോട്ടയം നഗരസഭ പത്താം വാർഡിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്

വികസന മുരടിപ്പിന് മാറ്റം കൊണ്ടുവരാൻ കൈപ്പത്തിയിൽ പോരിനിറങ്ങി മഞ്ജു കെ.കെ: കോട്ടയം നഗരസഭ പത്താം വാർഡിൽ വിജയം ഉറപ്പിച്ച് കോൺഗ്രസ്

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: കൈപ്പത്തിയിൽ മഞ്ജു പോരിനിറങ്ങിയതോടെ കോട്ടയം നഗരസഭ പത്താം വാർഡായ പുല്ലരിക്കുന്നിൽ കോൺഗ്രസ് വിജയം ഉറപ്പിച്ചു. 2010 മുതൽ 2015 വരെ കോൺഗ്രസ് അംഗമായിരുന്നു ഇവിടെ കൗൺസിലർ. കഴിഞ്ഞ തവണ കൈവിട്ട വാർഡ് തിരികെ പിടിക്കുന്നതിനു വേണ്ടിയാണ് ഇക്കുറി കോൺഗ്രസ് സമൂഹത്തിൽ ആഴത്തിൽ ബന്ധമുള്ള മഞ്ജുവിനെ തന്നെ സ്ഥാനാർത്ഥിയാക്കിയത്.വികസന മുരടിപ്പ് മാറ്റി വാർഡിന് പുതുജീവൻ നല്കാൻ സാധാരണക്കാരുടെ പ്രതീക്ഷയായ മഞ്ചുവിനെ തന്നെ കോൺഗ്രസ് ചുമതലപ്പെടുത്തുകയായിരുന്നു

2010 മുതൽ 2015 വരെയുള്ള കാലയളവിൽ കോൺഗ്രസ് കൗൺസിലർ വാർഡിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് തുടങ്ങിവച്ചത്. അന്ന് തിരവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെയും യു.ഡി.എഫ് സർക്കാരിന്റെയും പദ്ധതികളുടെ ഭാഗമായി നിരവധി വികസന പദ്ധതികൾ വാർഡിൽ ആവിഷ്‌കരിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി വാർഡ് നിവാസികൾക്കു കുടിവെള്ളം ലഭ്യമാക്കുന്നതിനായി കരിയമ്പാടത്ത് കുളം നിർമ്മിക്കുകയും പുത്തൻപറമ്പ് കോളനിയ്ക്കു സമീപം ജലസംഭരണി നിർമ്മിച്ച് 125 വീടുകൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ പദ്ധതി പൂർത്തിയാക്കുകയും ചെയ്തിരുന്നു.

ഭൂഗർഭജല വകുപ്പിന്റെ ഫണ്ട് ഉപയോഗിച്ച് നാലു കുഴൽ കിണറുകൾ സ്ഥാപിക്കുകയും, അതിലൂടെ ശ്മശാനത്തിനു സമീപവും പുല്ലരിക്കുന്ന് പള്ളിയ്ക്കു സമീപത്തും നടുവത്ത് വീടിനു സമീപവും കുന്നുംപുറത്ത് ചിന്നമ്മ ജോർജിന്റെ പുരയിടത്തിനു സമീപത്തുള്ള കുടുംബങ്ങൾക്കും ജല ലഭ്യത ഉറപ്പാക്കുകയും ചെയ്തു.

എസ്.സി ഫണ്ട്, എം.എൽ.എ ഫണ്ട് എന്നിവ ഉപയോഗിച്ചു പുല്ലരിക്കുന്നിൽ നിർമ്മിച്ച വീടുകളുടെ അറ്റകുറ്റപണികൾ പൂർത്തിയാക്കി. കരിയമ്പാടത്ത് നിർമ്മിച്ച കുളത്തിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് കോളനിയിലെ 83 വീടുകളിൽ പൈപ്പുകൾ ഉൾപ്പെടെ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിയുടെ നിർമ്മാണം ആരംഭിച്ചു. വാർഡിൽ കമ്മ്യൂണിറ്റി ഹാൾ നിർമ്മിക്കുകയും ചെയ്തിരുന്നു.

പുല്ലരിക്കുന്ന് നിർമ്മിതി കോളനിയിലെ താമസക്കാരായ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകി.

എം.എൽ.എ ഫണ്ടിൽ നിന്നും കെ.ജി.എസ് – കരിയമ്പാടം റോഡ് നിർമ്മാണം പൂർത്തിയാക്കി. ജീവധാര – അമൃതാനന്ദമീയീ റോഡിന്റെ പണികൾക്കായി തുക അനുവദിച്ചു. പടിഞ്ഞാറേക്കര – ഉലുത്വാപാടത്തിനു സമീപം രണ്ടു കരകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് നിർമ്മിക്കുന്നതിനു തുക അനുവദിച്ചു.

ജനകീയാസൂത്രണത്തിൽ ഉൾപ്പെടുത്തി, വീടുകളെ നിർമ്മിച്ചു നൽകുകയും വീടുകളുടെയും റോഡുകളുടെയും അറ്റകുറ്റപണികൾ നടത്തുകയും ചെയ്തു.

വഴിവിളക്കുകൾ ഇല്ലാതിരുന്ന റോഡുകളിൽ കൂടി വൈദ്യുതി ലൈനുകൾ വലിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചു.

വിധവാ പെൻഷൻ, വാർദ്ധക്യകാല പെൻഷൻ, കാരുണ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സാ സഹായം എന്നി അർഹരായവരിൽ എത്തിച്ചു.

നിർമ്മിതി കോളനിയിൽ വർഷങ്ങളായി കെട്ടിക്കിടന്ന മാലിന്യങ്ങൾ മറവ് ചെയ്യുകയും, ഓടകൾ നിർമ്മിക്കുകയും ചെയ്തു. കോൺഗ്രസ് കൗൺസിലർ തുടങ്ങി വച്ച നിരവധി പദ്ധതികൾ കഴിഞ്ഞ തവണ അട്ടിമറിക്കപ്പെടുകയായിരുന്നു.ഇതിനെല്ലാം പുതുജീവൻ വെച്ച് വാർഡിൽ സമഗ്ര മാറ്റത്തിനായിട്ടാണ്  മഞ്ചു കൈപ്പത്തി അടയാളത്തിൽ വോട്ടു തേടുന്നത്