ആഞ്ഞിലി തടിക്കും കാലക്കേട്: വീടിന്റെ കട്ടിളയും ജനലുമൊക്കെ ഇരുമ്പും സ്റ്റീലും കോൺക്രീറ്റും കൈയ്യടക്കി: നല്ല വില കിട്ടുമ്പം കൊടുക്കാമെന്നു കരുതിയിരുന്ന കർഷകർക്ക് തിരിച്ചടി: അഞ്ഞിലിയില്ലാത്ത കാലം പരിസ്ഥിതിക്കും പ്രശ്നം

Spread the love

കോട്ടയം :ജില്ലയുടെ മലയോര മേഖലയിൽ വ്യാപകമായി നന്നായി വളരുകയു൦ വിപണിയിൽ മുൻകാലങ്ങളിൽ നല്ല വില ലഭിക്കുകയു൦ ചെയ്തിരുന്നു ആഞ്ഞിലി തടിക്ക് ആവശ്യക്കാർ ഇല്ലാതായത് കർഷകർക്ക് വലിയ തിരിച്ചടിയായി.

മുൻകാലങ്ങളിൽ ക്യുബിക് അടിക്ക് രണ്ടായിര൦ രുപയ്ക്ക് മുകളിൽ വില ഉണ്ടായിരുന്നതാണ്. നൂറ് ഇഞ്ചിന് മുകളിൽ വണ്ണ൦ ഉണ്ട് എങ്കിൽ മോഹവില ലഭിക്കുമായിരുന്നൂ. വീട് നിർമ്മാണത്തിനാണ് കൂടുതലായും ആഞ്ഞിലി തടി ഉപയോഗിച്ചിരൂന്നത്. സ്റ്റിൽ ഇരുമ്പ് തടിയിൽ പോളിമർ കോട്ടിങ്ങ് തുടങ്ങിയ ഇനത്തിൽ പ്പെട്ട കട്ടിളകൾ വിപണിയിൽ എത്തിയതോടെ വീട് നിർമ്മാണത്തിൽ ആഞ്ഞിലി തടി ഔട്ടായി.

ഫർണ്ണീർച്ചർ ഉൾപ്പെടെ മറ്റു ഉപകരണ നിർമ ത്രിക്ക് ആഞ്ഞിലി തടി ഇപയോഗിക്കാത്തതു൦ വിപണി ഇടിയാൻ കാരണമായി. ഇതിനിടെ തൊഴിലാളികൾ കൂലി വലിയ തോതിൽ വർദ്ധിപ്പിച്ചതോടെ കച്ചവടക്കാർ തടിവാങ്ങൽ പൂർണ്ണമായു൦ നിർത്തുകയും ചെയ്തു .വലിയ പ്രതീക്ഷയോടെ വർഷങ്ങളോള൦ കാത്തിരുന്ന കർഷകന് ആഞ്ഞിലി തടി ബാധ്യത ആയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുൻപൊക്കെ ഒരു വീട് വയ്ക്കണമെങ്കിൽ ആദ്യം മണലിറക്കും. രണ്ടാമത് വലിയൊരു ആഞ്ഞിലി കണ്ടെത്തി വെട്ടി മില്ലിലെത്തിക്കും. ഉത്തരവും കട്ടിളയും ജനലിനുമെല്ലാം തടി ഉരുപ്പടിയാക്കും.

പണ്ട് ഓടിട്ട വീടുകളാണ് അധികവും. അതിനാൽ പട്ടികയും വേണം. ഒരു വീടിന് ആവശ്യമായ അളവിലുള്ള ആഞ്ഞിലി തടിയാണ് വാങ്ങുന്നത്.
ഇന്ന് സ്ഥിതിയാകെ മാറി. കട്ടിളവയ്ക്കുന്ന സമയമാകുമ്പോൾ കടയിൽ ചെന്ന് റെഡിമെയ്ഡ് വാങ്ങും. ഒരിഞ്ചു തടിപോലുമില്ലാതെ വീട് വയ്ക്കാം.

തടിക്ക് വിപണി ഇല്ലാതായതോടെ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിൽ നിന്നു൦ കർഷകർ പിൻമാറുകയാണ്. വരു൦ കാലങ്ങളിൽ ഇത് വലിയ ഒരു പാരിസ്ഥിതിക പ്രശ്നമായി മാറു൦ എന്ന കാര്യത്തിൽ സംശയമില്ലന്ന് കർഷക കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ചൂണ്ടിക്കാട്ടി.