
അഞ്ചേരി ബേബി വധക്കേസ് : കെ കെ ജയചന്ദ്രനെ പ്രതിയാക്കിയുള്ള കീഴ്‌ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി
സ്വന്തം ലേഖിക
കൊച്ചി : അഞ്ചേരി ബേബി വധക്കേസിൽ സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രനെ പ്രതിയാക്കിയ കീഴ്ക്കോടതി വിധി ഹൈക്കോടതി റദ്ദാക്കി. യുഡിഎഫ് ഭരണകാലത്ത് നിയമിച്ച പ്രോസിക്യൂട്ടർ സിബി ചേനപ്പാടിയുടെ അപേക്ഷ അംഗീകരിച്ച് കീഴ്‌ക്കോടതി ഇറക്കിയ ഉത്തരവാണ് ജസ്റ്റീസ് പി ഉബൈദ് റദ്ദാക്കിയത്. സുപ്രീം കോടതി വിധി നിർദേശങ്ങൾ പാലിക്കാതെ ധൃതിയിലാണ് മജിസ്‌ട്രേറ്റ് ഉത്തരവിറക്കിയത്. കേസിൽ പ്രതികളെ ചേർക്കൽ അനന്തമായി തുടരേണ്ട നടപടിയല്ലെന്നും കോടതി വിമർശിച്ചു.
കേസിൽ പ്രതി ചേർക്കപ്പെട്ട രാജാക്കാട് സ്വദേശി എ കെ ദാമോദരൻ മരിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സരോജിനി നൽകിയ ഹർജിയും കോടതി അംഗീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0
Tags :