play-sharp-fill
അഞ്ജു പി.ഷാജിയുടെ മരണം: കേസ് അട്ടിമറിക്കുന്നു ഹിന്ദു ഐക്യവേദി

അഞ്ജു പി.ഷാജിയുടെ മരണം: കേസ് അട്ടിമറിക്കുന്നു ഹിന്ദു ഐക്യവേദി

സ്വന്തം ലേഖകൻ

കോട്ടയം: ഒരു മാസം മുൻപ് ചേർപ്പുങ്കലിൽ കോളേജ് അധികൃതരുടെ നടപടിയിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത അഞ്ജു പി ഷാജിയുടെ മരണം സംബന്ധിച്ച കേസന്വേഷണം അട്ടിമറിക്കുന്നുവെന്നു ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശേരി.

കൈയ്യക്ഷര പരിശോധനക്കായി അഞ്ജുവിന്റെ നോട്ടുബുക്കുകൾ, ഹാൾ ടിക്കറ്റ് എന്നിവ ഫോറൻസിക്ക് പരിശോധനക്കായി ആർ ഡി ഓ കോടതിയിൽ ഹാജരാക്കിയെങ്കിലും ഇതുവരെ പരിശോധനയ്ക്ക് അയക്കാത്തതും സംശയാസ്പദമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനെതിരെ അധികൃതർക്കെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ ആരംഭിക്കുമെന്ന് ഹിന്ദു ഐക്യവേദി മുന്നറിയിപ്പ് നൽകി.സർവ്വകലാശാലയുടെ പ്രാഥമിക അന്വേഷണത്തിൽ തന്നെ കോളേജ് അധികൃതർക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോർട്ട് വന്നെങ്കിലും കോളേജ് മാനേജ്‌മെൻറിന്റെ സ്വാധീനത്താൽ സർവകലാശാല അധികൃതരും മുട്ടുമടക്കിയിരിക്കുകയാണെന്നും ആരോപിച്ചു

അഭയ കേസിൽ സംഭവിച്ചതു പോലെ പാവപ്പെട്ട പെൺകുട്ടികൾക്ക് നീതി നിഷേധിക്കുന്ന മറ്റൊരു അനീതി കൂടി കോട്ടയത്ത് ആവർത്തിക്കുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

നിയമ സംവിധാനത്തെ അട്ടിമറിച്ചു കൊണ്ട് കോളേജ് മാനേജ്‌മെൻറുമായുള്ള അവിഹിതമായ കൂട്ടുകെട്ടിനെതിരേ ശക്തമായി പ്രതിഷേധം ഉയരുമെന്നും അറിയിച്ചു.