തന്റെ മകൾ ആത്മഹത്യ ചെയ്യില്ല, മകളുടെ കൂടെയുള്ളവരാണ് കൊലപാതകത്തിന് കാരണം : അഞ്ജനയുടെ മരണത്തിൽ ഗുരുതര ആരോപണവുമായി അമ്മ രംഗത്ത്
സ്വന്തം ലേഖകൻ
കാസർഗോഡ്: മലയാളി വിദ്യാർത്ഥിനിയായ അഞ്ജന ഹരീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഗുരുതര ആരോപണവുമായി അമ്മ രംഗത്ത്. കണ്ണൂർ തളിപ്പറമ്പ് സദേശിനിയും കാസർഗോഡ് താമസക്കാരിയുമായ മിനിയുടെയും കാഞ്ഞങ്ങാട് പുതുക്കൈയിലെ പരേതനായ ഹരീഷിന്റെയും മകളാണ് അഞ്ജന.
അഞ്ജനയെ മെയ് 13 നാണ് ഗോവയിലെ റിസോർട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ അഞ്ജനയുടെ മരണം ആത്മഹത്യയാണെന്നാണ് സുഹൃത്തുക്കളുടെയും മറ്റും പ്രചാരണം. എന്നാൽ കൊലപാതമെന്ന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഞ്ജനയുടെ അമ്മ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും കൂടെ ഉണ്ടായിരുന്നവരാണ് കൊലപാതകത്തിന് പിന്നിലെന്നും മിനി പറയുന്നു. ഇതുമായി ബന്ധപ്പെട്ട് നാളെ പൊലീസിന് പരാതി നൽകും.
തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും മകളുടെ കൂടെയുണ്ടായവരാണ് കൊലപാതകത്തിന് പിന്നിലുള്ളതെന്നും അവർ ആരോപിക്കുന്നു .തലശ്ശേരി ബ്രണ്ണൻ കോളേജ് വിദ്യാർഥിനിയായ അഞ്ജന ഹരീഷിനെ കാൺമാനില്ലെന്ന് കാണിച്ച് വീട്ടുകാർ നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു.
ഇതിന് പിന്നാലെ അഞ്ജന പൊലീസിൽ ഹാജരാവുകയും ചെയ്തിരുന്നു . ശേഷം അഞ്ജന സുഹൃത്തായ ഗാർഗിയുടെ കൂടെയാണ് പോയത്. ഇതിനു ശേഷം അഞ്ജനയും സുഹൃത്തുക്കളും ഗോവയിലേക്ക് പോയതെന്നാണ് വിവരം.
കേരളത്തിലെ സ്വവർഗാനുരാഗ, ട്രാൻസ്‌ജെൻഡർ സംഘടനകളിലും അവരുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും സജീവമായിരുന്നു അഞ്ജന. അഞ്ജന മയക്കുമരുന്നിനടിമയായി എഴുന്നേറ്റു നില്ക്കാൻ ത്രാണിയില്ലാത്ത അവസ്ഥയിലാണ് സഹോദരിയും ബന്ധുക്കളും ഇവരെ മാനസിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചതെന്ന് മിനി പറയുന്നു. പോകുന്ന വഴിയിൽ എനിക്ക് അതില്ലാതെ പറ്റില്ല എന്ന് പറഞ്ഞു കുട്ടി ബഹളം ഉണ്ടാക്കിയതായും മിനി പറയുന്നു.
ഇതിനെ കുറിച്ച് ഗാർഗി പറഞ്ഞത് അഞ്ജനയ്ക്ക് ഡിപ്രഷൻ ഉണ്ടായപ്പോൾ കുതിരവട്ടത്തു കാണിച്ചു ഡോക്ടർ കൊടുത്ത മരുന്നാണ് ഇതെന്നാണ്.
അഞ്ജനയുടെ മരണവുമായി ബന്ധപ്പെട്ട് അമ്മ ദുരൂഹത ആരോപിച്ചിരിക്കുമ്പോഴാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നതും അഞ്ജന ലൈംഗിക പീഡനത്തിന് ഇരയായെന്നു പുറം ലോകം അറിയുന്നതും. ഇതോടെയാണ് അഞ്ജനയുടെ അമ്മ പൊലീസിൽ പരാതി നല്കാൻ തീരുമാനിച്ചത്.