എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോവുകയാണ്, അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ് ;വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ കാമുകനൊപ്പം യുവതി കടന്നുകളഞ്ഞു ;അഞ്ജലിയെ കാണാതായി ദിവസങ്ങൾ പിന്നിട്ടിട്ടും ഇരുട്ടിൽതപ്പി പൊലീസ് : ലൗ ജിഹാദ് ആരോപണവുമായി ബന്ധുക്കൾ
സ്വന്തം ലേഖകൻ
കാസർകോട്: വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രതിശ്രുത വധു ആഭരണങ്ങളുമായി കാമുകനൊപ്പം പോയത് ലൗ ജിഹാദ് എന്ന ആരോപണവുമായി യുവതിയുടെ ബന്ധുക്കൾ.
എന്നാൽ ബന്ധുക്കളുടെ ഈ ആരോപണം തള്ളുകയാണ് പൊലീസ്.പെൺകുട്ടി നാടുവിട്ടു ആറു ദിവസമായിട്ടും സംഭവത്തിൽ തുമ്പുണ്ടാക്കാനാവാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുല്ലൂർ പെരിയ പൊള്ളക്കടയിൽ അഞ്ജലി(21)യെയാണ് കാണാതായത്. പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ഏപ്രിൽ 25 ഞായറാഴ്ച വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചയോടെ കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നുവെന്ന് പറഞ്ഞ് വീട് വിട്ടിറങ്ങുകയായിരുന്നു.
‘എന്റെ ഇക്കയുടെ ഒപ്പം ഞാൻ പോകുകയാണ്. അടുത്ത ദിവസം ഞങ്ങളുടെ നിക്കാഹാണ്, ഇക്കയ്ക്ക് എന്നോട് വലിയ സ്‌നേഹമാണ്’ എന്ന് എഴുതിയ ഒരുകുറിപ്പ് അഞ്ജലിയുടെ മുറിയിൽ നിന്ന് ലഭിച്ചിരുന്നു.
അഞ്ജലിയുടെ പിതാവ് ശ്രീധരന്റെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തെങ്കിലും അന്വേണത്തിൽ ഫലമുണ്ടായില്ല. പെൺകുട്ടി പോകാനിടയുള്ള സ്ഥലങ്ങളിലും സുഹൃത്തുക്കളുടെ അടുത്തും അന്വേഷിച്ചെങ്കിലും കാമുകനെക്കുറിച്ച് സൂചനയൊന്നും ലഭിച്ചിട്ടില്ല. കാഞ്ഞങ്ങാട്ടെ സ്വകാര്യ കോളേജിൽ നിന്നും ബിരുദപഠനം പൂർത്തിയാക്കി വീട്ടിൽ കഴിയുകയായിരുന്നു പെൺകുട്ടി.
കാണാതായ ദിവസം കുറ്റിക്കോൽ കൊളത്തൂരിൽ ഭാഗംവരെ പെൺകുട്ടിയുടെ മൊബൈൽ ഓണായിരുന്നെന്ന് സൈബർ സെൽ അന്വേഷണത്തിൽ കണ്ടെത്തി. അതിന് ശേഷം മൊബൈൽ സ്വിച്ച് ഓഫ് ആകുകയും ചെയ്തു. സൈബർ പൊലീസിന്റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറയുന്നു.
പൊലീസ് കുട്ടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പെൺകുട്ടിയുടെ മുറിയിൽ നിന്ന് ഡിപ്രഷനുള്ള ഗുളികയും അത് ഉപയോഗിക്കാനുള്ള കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു.
കത്തിൽ പറയുന്ന ഇക്ക ആരെന്ന് കണ്ടെത്താനും പൊലീസിന് സാധിച്ചിട്ടില്ല. സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ മൂന്ന് ദിവസത്തിനകം കണ്ടെത്താനാകുമെന്നാണ് പൊലീസ് പറയുന്നത്. ഇക്ക എന്ന് സൂചിപ്പിച്ചത് പള്ളിക്കര സ്വദേശിയായ യുവാവാണോ എന്ന സംശയത്തിൽ ബന്ധുക്കൾ ഇന്നലെ അയാളുടെ വീട്ടിലെത്തി അന്വേഷണം നടത്തിയെങ്കിലും അയാളല്ല.