
തൃപ്പൂണിത്തുറ: ബാലറ്റ് പേപ്പറിലെ പേര് മാറ്റാന്‍ വരാണാധികാരി വിസമ്മതിച്ചതിനെതിരെ തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായര്‍ വീണ്ടും ഹൈക്കോടതിയിലേക്ക്.
നാളെ ഹര്‍ജി നല്‍കും. അഞ്ജലി പി വി എന്ന പേരുമാറ്റി അഞ്ജലി നായര്‍ എന്നാക്കണമെന്നാണ് ആവശ്യം. പോസ്റ്റല്‍ വോട്ടും ഹോം വോട്ടും പ്രിന്റ് ചെയ്തതിനു ശേഷമാണ് പരാതി നല്‍കിയത്. അതിനാല്‍ മാറ്റാന്‍ കഴിയില്ല എന്നാണ് ഇന്നലെ വരണാധികാരി അറിയിച്ചിരുന്നു.
ബാലറ്റിലെ അഞ്ജലി പി വി എന്ന പേര് അഞ്ജലി നായര്‍ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സ്ഥാനാര്‍ഥി ഹൈക്കോടതിയെ സമീപിച്ചിത്. ഹൈക്കോടതി അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഹിയറിംഗ് നടത്തിയെങ്കിലും വരണാധികാരി ആവശ്യം തള്ളുകയാണുണ്ടായത്. അഞ്ജലി നായര്‍ എന്ന് പുതുക്കണമെന്ന ആവശ്യം വരണാധികാരി അംഗീകരിച്ചില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പത്രിക സമര്‍പ്പിക്കുന്ന സമയത്ത് തന്നെ പേരു മാറ്റണമെന്ന അപേക്ഷ സമര്‍പ്പിച്ചതാണെന്ന് ഇന്നലെ അഞ്ജലി ട്വന്റിഫോറിനോട് പറഞ്ഞിരുന്നു. എന്നാല്‍ ബാലറ്റില്‍ വന്നപ്പോള്‍ അഞ്ജലി പി വി എന്ന പേര് വന്നതായി ശ്രദ്ധിച്ചു. പിന്നീട് ഇതിനെ കുറിച്ച് അന്വേഷിച്ചപ്പോഴാണ് അപേക്ഷ നല്‍കിയത് മിസായി എന്ന് അവര്‍ അറിയിക്കുന്നത്. തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്. കോടതിയുടെ ഭാഗത്തുനിന്നും അനുകൂലമായ ഇടപെടല്‍ ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന് ഹിയറിങ് നടന്നത്. പത്തുവര്‍ഷം വരെയുള്ള ഡോക്യുമെന്റുകള്‍ വരണാധികാരിക്ക് സമര്‍പ്പിച്ചു. ഇനി പാര്‍ട്ടി പറയുന്നത് അനുസരിച്ചായിരിക്കും മുന്നോട്ടുപോവുക – അഞ്ജലി പറഞ്ഞു.



