
കൊച്ചി : ആവശ്യപ്പെട്ട പേര് ബാലറ്റില്‍ പരിഗണിച്ചില്ലെന്ന് പരാതിയുമായി തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി വീണ്ടും ഹൈക്കോടതിയിലേക്ക്.തിങ്കളാഴ്ച ഇക്കാര്യം വീണ്ടും കോടതിയുടെ ശ്രദ്ധയില്‍ പെടുത്തും. ബാലറ്റില്‍ പേര് ഉള്‍പ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാല്‍ അപേക്ഷ നല്‍കാൻ സമയം വൈകി എന്ന കാരണത്തില്‍ വാരണാധികാരി പേരുമാറ്റം അംഗീകരിച്ചില്ല.
ഇതിനെതിരെയാണ് അഞ്ജലി നായർ വീണ്ടും കോടതിയെ സമീപിക്കുന്നത്. കോടതി നിർദേശത്തിന് വരണാധികാരി പുല്ലുവിലയാണ് നല്‍കിയതെന്ന് സ്ഥാനാർത്ഥിയായ അഞ്ജലി നായർ പ്രതികരിച്ചു. അഞ്ജലി നായര്‍ എന്ന് പുതുക്കി പ്രസിദ്ധീകരിക്കണമെന്ന ആവശ്യം വരണാധികാരി നിരസിച്ചതോടെ സ്ഥാനാര്‍ത്ഥിയുടെ പേര് ബാലറ്റില്‍ അജ്ഞലി പി.വി. എന്നു തന്നെയായിരിക്കും.
പേര് പുതുക്കാൻ അപേക്ഷ നല്‍കിയത് മാര്‍ച്ച് 31നാണ്. അതിനു മുന്നേ തന്നെ ഹോം വോട്ടിങ്ങും പോസ്റ്റല്‍ വോട്ട് നടപടികളും തുടങ്ങിയിരുന്നതിനാല്‍, പേരുമാറ്റം അംഗീകരിക്കാനാകില്ലെന്ന് വരണാധികരി നിലപാട് എടുക്കുകയായിരുന്നു. നാമനിര്‍ദേശ പത്രിക നല്‍കുമ്പോഴുള്ള അജ്ഞലി പി.വി.എന്ന പേരു തന്നെയാണ് ബാലറ്റിലുള്ളത്. അജ്ഞലി എന്ന് പേരുള്ള മറ്റൊരു സ്ഥാനാര്‍ത്ഥി ഇല്ല, സ്ഥാനാര്‍ത്ഥിയുടെ പേരും ചിഹ്നവും ഫോട്ടോയും ബാലറ്റില്‍ ക്രമീകരിക്കുന്നതിനാല്‍, തിരിച്ചറിയല്‍ പ്രശ്നങ്ങള്‍ ഇല്ലെന്നും ചുണ്ടിക്കാട്ടിയാണ് അഞ്ജലി നായരുടെ അപേക്ഷ വരണാധികാരി തള്ളിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group


