
സ്വന്തം ലേഖകൻ
കൊല്ലം : അഞ്ചലിൽ ആത്മഹത്യ ചെയ്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടി പലതവണ ലൈംഗിക പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. പീഡനത്തെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അഞ്ചൽ ഇടയം സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയെ കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.രക്ഷിതാക്കളുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പലതവണ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിരുന്നതായി വ്യക്തമായി .സംഭവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുമായി അടുപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് അയൽവാസിയായ രതീഷും പെൺകുട്ടിയും അടുപ്പമുണ്ടായിരുന്നതായി കണ്ടെത്തിയത്. ഇതേ തുടർന്ന് രതീഷിനെയും സുഹൃത്തായ ശരത്തിനെയും പൊലീസ് പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.