
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അനേകം താരങ്ങളില്‍ ഒരാളായിരുന്നു അനിയപ്പന്‍. ക്രോണിക് ബാച്ചിലർ,സത്യം, വാണ്ടഡ്, ഹൃദയപൂർവ്വം തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞു.
രസികൻ എന്ന ചിത്രത്തില്‍ ദിലീപിനൊപ്പമുള്ള തരത്തിൻ്റെ അഭിനയം അങ്ങനെയൊന്നും ആർക്കും മറക്കാൻ സാധിക്കില്ല. ഷൂട്ടിംഗിനിടയില്‍ ദിലീപ് തന്നെ സഹായിച്ചതിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് അദ്ദേഹമിപ്പോള്‍. ഒരു മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്താൽ നടത്തിയത്.
അനിയപ്പൻ്റെ വാക്കുകൾ:

Whatsapp Group 1 | Whatsapp Group 2 |Telegram Group
‘രസികൻ സിനിമയുടെ ലൊക്കേഷൻ നല്ലതായിരുന്നു. പത്ത് മുപ്പത് ദിവസം ദിലീപേട്ടനൊപ്പം ഭയങ്കര രസമായിരുന്നു. വെറുതെയിരിക്കുമ്ബോള്‍ പോലും തമാശ പറയുന്നയാളാണ്. നമ്മളെ ചിരിപ്പിച്ചിട്ട് ഇദ്ദേഹം ഒഴിഞ്ഞുമാറും. സംവിധായകന്റെ വഴക്ക് കിട്ടുന്നത് നമുക്കും.
ഒരു സീൻ എടുക്കാൻ പോകുന്നു. ആ സമയം ദിലീപേട്ടൻ എന്തെങ്കിലും ഒരു കാര്യം പറയും. അത് കേട്ട് നമ്മള്‍ ചിരിക്കും. പുള്ളി ചിരിക്കുകയുമില്ല, സംവിധായകന്റെ ചീത്ത കിട്ടുന്നത് നമുക്കും. ഫുള്‍ ടൈം ഹ്യൂമറായിട്ടുള്ള മനുഷ്യനാണ്. മറക്കാനാകില്ല. ജീവിതത്തിലൊരിക്കലും. എനിക്ക് ഓർത്തുവയ്ക്കാൻ ഒരു കാര്യം കൂടിയുണ്ട്.
ഞാൻ അന്ന് തൃപ്പൂണിത്തുറ വാടകയ്ക്ക് താമസിക്കുകയായിരുന്നു. വാടക കൊടുക്കാൻ എന്റെ കൈയില്‍ ഇല്ല. വീട്ടുടമ വിളിച്ചു. ദിലീപേട്ടൻ തൊട്ടടുത്ത് മേക്കപ്പ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു, അതെനിക്കറിയില്ല. ഞാൻ തരാം ചേട്ടാ, പൈസ കിട്ടിയിട്ടില്ലെന്നൊക്കെ വീട്ടുടമയോട് ഫോണില്‍ പറഞ്ഞു.
ഷൂട്ട് കഴിയാൻ നേരം ദിലീപേട്ടൻ കുറച്ച് പൈസ എന്റെ പോക്കറ്റില്‍ കൊണ്ടിട്ടു, വാടക കൊടുക്കെടാ എന്നുപറഞ്ഞു. അത് എനിക്കും ദിലീപേട്ടനും മാത്രമറിയുന്ന കാര്യമാണ്. നന്മയുള്ള മനുഷ്യനാണ്. പിന്നെ മനുഷ്യന്റെ കാര്യമല്ലേ, ഓരോരുത്തർക്കും ഓരോ ടെൻഷനുണ്ടാകും.’- അനിയപ്പൻ പറഞ്ഞു.