കാഴ്‌ചയില്‍ ചപ്പാത്തി; ഉള്ളിലുള്ളത് സീക്രട്ട് റെസിപ്പി; ഈ നാലുമണി പലഹാരം രുചിയിലും വ്യത്യസ്‌തമാണ്; ‘അണിയൻ പോക്കറ്റ്സ്’ റെസിപ്പി ഇതാ

Spread the love

കോട്ടയം: വൈകുന്നേരങ്ങളില്‍ ചായയ്‌ക്കൊപ്പം ഒരു ലഘുഭക്ഷണം കൂടി കഴിക്കാൻ ഇഷ്‌ടം ഇല്ലാത്തവർ കാണില്ല. എന്നാല്‍, വറുത്തെടുക്കുന്ന പലഹാരങ്ങളിലെ എണ്ണ ആരോഗ്യത്തിന് ദോഷം ചെയ്യും.

video
play-sharp-fill

ആരോഗ്യത്തെ മോശമാക്കാത്ത വിധത്തില്‍ പുതുമയുള്ള ഒരു ലഘുഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ ‘അണിയൻ പോക്കറ്റ്സ്’ പരീക്ഷിച്ചു നോക്കാം.

ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സവാള രണ്ടെണ്ണം പൊടിയായി അരിഞ്ഞത്
അവല്‍- ഒരു കപ്പ്
ഗോതമ്ബുപൊടി- രണ്ടു കപ്പ്
പച്ചമുളക് പൊടിയായി അരിഞ്ഞത് ഒരു വലിയ സ്‌പൂണ്‍
എള്ള്- അര ചെറിയ സ്‌പൂണ്‍
എണ്ണ- രണ്ട് ചെറിയ സ്‌പൂണ്‍
മുളകുപൊടി- മുക്കാല്‍ ചെറിയ സ്‌പൂണ്‍
മഞ്ഞള്‍പ്പൊടി- കാല്‍ ചെറിയ സ്‌പൂണ്‍
ജീരകംപൊടി- അര ചെറിയ സ്‌പൂണ്‍
ഉപ്പ് പാകത്തിന്
മല്ലിയില, ഇഞ്ചി
പാകം ചെയ്യുന്ന വിധം

ആദ്യം തന്നെ ഗോതമ്ബ്മാവ് ചപ്പാത്തിക്ക് കുഴയ്‌ക്കുന്ന പരുവത്തില്‍ തയ്യാറാക്കി അരമണിക്കൂർ നേരത്തേക്ക് മാറ്റി വയ്‌ക്കുക.
മറ്റൊരു പാത്രത്തില്‍ സവാള, അവല്‍ മഞ്ഞള്‍പ്പൊടി, മുളകുപൊടി, ജീരകം പൊടി, മുളക്, ഇഞ്ചി, മല്ലിയില എന്നിവ ആവശ്യത്തിന് ഉപ്പ് ചേർത്ത് യോജിപ്പിക്കുക.
നേരത്തെ കുഴച്ചെടുത്ത മാവ് വട്ടത്തില്‍ പരത്തി അതിനുള്ളില്‍ അവല്‍ മിശ്രിതം വച്ച്‌ മടക്കുക. ഇഷ്‌ടമുള്ള രൂപത്തില്‍ മടക്കിയെടുക്കാം.
ഇത് ആവിയില്‍ വേവിച്ചെടുക്കണം
ഒരു പാനില്‍ എണ്ണ ചൂടാക്കി എള്ള് വറുത്ത ശേഷം അതില്‍ ആവിയില്‍ വേവിച്ചെടുത്ത പലഹാരം ഇട്ട് ഒന്ന് മൊരിച്ചടുക്കാം.